Latest News

പ്രവാസികള്‍ക്ക് നോട്ട് മാറാന്‍ കേരളത്തില്‍ സൗകര്യമൊരുക്കണം. - ബെഫി

പയ്യന്നൂര്‍:റിസര്‍വ് ബാങ്കിന്റെ ഡിസംബര്‍ മുപ്പത്തിയൊന്നിലെ നോട്ടിഫിക്കേഷന്‍ പ്രകാരം പ്രവാസി ഭാരതീയര്‍ക്ക് 2017 ജൂണ്‍ മുപ്പതു വരെ തങ്ങള്‍ കൈവശം വച്ചിരിക്കുന്ന അഞ്ഞൂറ്, ആയിരം രൂപ നോ ട്ടുകള്‍ എഋങഅ റെഗുലേഷന്‍സിന് വിധേയമായി ആര്‍.ബി.ഐ ഓഫീസുകളില്‍ മാറ്റിയെടുക്കുവാനാണ് പറഞ്ഞിട്ടുള്ളത്. നിലവില്‍ ചെന്നൈ, കൊല്‍ക്കത്ത, ദില്ലി, മുംബൈ, നാഗ്പൂര്‍ ഓഫീസുകളില്‍ മാത്രമാണ് റിസര്‍വ് ബാങ്ക് ഈ സൗകര്യമൊരുക്കിയിട്ടുള്ളത്. സ്വാ ഭാവികമായും സംസ്ഥാനത്തുനിന്നുള്ള പ്രവാസികള്‍ക്ക് ചെന്നൈ വരെയെങ്കിലും പോയാലേ തങ്ങളുടെ കൈവശമുള്ള അസാധു നോട്ടുകള്‍ മാറ്റിയെടുക്കാനാവുകയുള്ളൂ. സംസ്ഥാനത്തു നിന്ന് ഇരുപത് ലക്ഷത്തോളം പ്രവാസികളാണ് വിദേശത്ത് ജോലിയെടു ക്കുന്നത്. ഇവര്‍ക്ക് 1.45 ലക്ഷം കോടിയുടെ നിക്ഷേപമാണ് കേരള ത്തിലെ വിവിധ ബാങ്കുകളിലായുള്ളത്. റിസര്‍വ് ബാങ്കിന്റെ നോട്ട് മാറ്റിയെടുക്കല്‍ നിര്‍ദ്ദേശം സംസ്ഥാനത്തെ പ്രവാസികളെ ദോഷക രമായി ബാധിക്കും. ഇവരില്‍ ബഹുഭൂരിപക്ഷവും ഗള്‍ഫ് നാടുകളില്‍ ചെറിയ ജോലികള്‍ ചെയ്ത് ജീവിത മാര്‍ഗ്ഗം തേടിയിട്ടുള്ളവരാണ്. നാട്ടിലെത്തി ചെന്നൈ വരെ പോയി തങ്ങളുടെ കൈവശമുള്ള ഏതാ നും നോട്ടു മാറ്റിയെടുക്കുക എന്നത് സാധാരണക്കാരായ ഭൂരിപക്ഷം പ്രവാസികള്‍ക്കും അസാധ്യമായിരിക്കും.
അതുകൊണ്ട്, കേരളത്തിലെ റിസര്‍വ് ബാങ്ക് ഓഫീസില്‍ പ്രവാ സികള്‍ക്ക് അസാധു നോട്ടുകള്‍ മാറ്റി എടുക്കാനുള്ള സൗകര്യം അടി യന്തിരമായി ഏര്‍പ്പെടുത്തണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേ ഷന്‍ ഓഫ് ഇന്ത്യ (കേരള) സംസ്ഥാന കമ്മിറ്റി കേന്ദ്ര സര്‍ക്കാരി നോടും റിസര്‍വ് ബാങ്കിനോടും ആവശ്യപ്പെടുന്നു. ഈ സാഹചര്യം ഏര്‍പ്പെടുത്തി കിട്ടാനായി കേരള സര്‍ക്കാരിന്റെ ഇടപെടലുണ്ടാ കണമെന്നും ബി.ഇ.എഫ്.ഐ ആവശ്യപ്പെട്ടു.

No comments:

Post a Comment