Latest News

അബ്കാരി കച്ചവടത്തേക്കാള്‍ സ്വാശ്രയ കോളേജുകള്‍ മാറിയെന്ന് മുഖ്യമന്ത്രി

തിരു: സ്വാശ്രയ കോളേജു ക ള്‍ക്കെതിരെ രൂക്ഷവിമര്‍ശ നവു മായി വീണ്ടും മുഖ്യമന്ത്രി പിണ റായി വിജയന്‍. സ്വാശ്രയ കോ ളേജുകള്‍കച്ചവടസ്ഥാപനങ്ങളാ യി മാറിയെന്ന് അദ്ദേഹം കുറ്റ പ്പെടുത്തി. അബ്കാരി ബിസിന സിനേക്കാള്‍ നല്ലത് സ്വാശ്രയ സ്ഥാപനങ്ങളാണെന്ന്ചിലര്‍ക രു തുന്നതായും അദ്ദേഹം പറ ഞ്ഞു.
ചായക്കട തട്ടിക്കൂട്ടുന്ന പൊ ലെയാണ് ഇപ്പോള്‍ സ്വാശ്രയ വിദ്യാലയങ്ങള്‍ തുടങ്ങുന്നത്. ഈ സ്ഥാപനങ്ങള്‍ തുടങ്ങുന്ന തിന് യാതൊരു നിയന്ത്രണവും മാനദണ്ഡങ്ങളും പാലിക്കുന്നില്ല. ആരുടേയും അനുമതിയില്ലാതെ സ്വാശ്രയ കോളേജുകള്‍ തുട ങ്ങാമെന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും അദ്ദേഹം പറ ഞ്ഞു.
എ.കെ. ആന്റണി മുഖ്യമന്ത്രി യായിരുന്ന സമയത്ത് അദ്ദേഹം സദുദ്ദേശത്തോടെയാണ് സ്വാ ശ്രയ കോളേജുകള്‍ക്ക് അനുമതി നല്‍കിയത്. ഇപ്പോള്‍ അവ കച്ച വട സ്ഥാപനങ്ങളായി മാറിയിരി ക്കുകയാണെന്നും ഇപ്പോള്‍ ആ ന്റ ണി പോലും നിശിതമായ ഭാ ഷയില്‍ വിമര്‍ശിക്കുന്ന സാഹച ര്യമാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment