Latest News

ആറ് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍ കൊലക്ക് പിന്നില്‍ രാഷ്ട്രീയമെന്ന് പോലീസ് അണ്ടല്ലൂര്‍ സന്തോഷ് വധം

തലശ്ശേരി:• ധര്‍മടത്തിനു സമീ പം അണ്ടല്ലൂരില്‍ ബിജെപി പ്രവ ര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭ വത്തില്‍ ആറു സിപിഎം പ്രവര്‍ ത്തകരെ പൊലീസ് അറസ്റ്റ് ചെ യ്തു. ധര്‍മ്മടം സ്വദേശികളായ മി ഥുന്‍(26), രോഹിന്‍(28), പ്രജുല്‍ (25), കമല്‍(26), അജേഷ്(28), റിജേഷ്(26) എന്നിവരാണ് അറ സ്റ്റിലായത്. പാനൂര്‍ എസ്.പി ഫി ലിപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ബി.ജെ.പി പ്രവര്‍ത്തകന്‍ രജീഷിന്റെ പരാതിയില്‍ നേരത്തെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു.
ബുധനാഴ്ച രാത്രി പതിനൊ ന്നരമണിയോടെ വീടിന്റെ വാതി ല്‍ തകര്‍ത്ത് അകത്തു ക യറിയ അക്രമി സംഘം മുല്ലപ്രം ചോ മന്റവിട എഴുത്താന്‍ സന്തോഷ് കുമാറിനെ (52) വെട്ടിക്കൊല പ്പെ ടുത്തു കയായിരുന്നു .രാഷ്ട്രീയ കാരണങ്ങളാണ് കൊലപാ തകത്തിന് പിന്നിലെന്ന് പോലീ സ് പറഞ്ഞു.
സംവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി നേതൃത്വം നേരത്തേതന്നെ ആ രോപിച്ചിരുന്നു. അതേസമയം, കുടുംബവഴക്കിനെ തുടര്‍ന്നാണ് സന്തോഷ് കുമാര്‍ കൊല്ലപ്പെ ട്ടതെന്നായിരുന്നു സിപിഎം നിലപാട്.
അതേസമയം സ്വത്ത് തര്‍ക്ക ത്തെ തുടര്‍ന്നാണ് സന്തോഷ് കൊല്ലപ്പെട്ടതെന്നും ഇതിന് രാ ഷ്ട്രീയനിറം കൊടുക്കുന്നത് ദൗ ര്‍ഭാഗ്യകരമാണെന്നും പോലീസ് സത്യസന്ധമായി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും സി.പി.എം പ്രവര്‍ ത്തകരാണ് പ്രതികളെങ്കില്‍ അവ രെ സംരക്ഷിക്കില്ലെന്നും സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം എം.വി ജയരാജന്‍ പറഞ്ഞു.
എന്നാല്‍ സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന സിപി.എം പ്രചരണം കൊല്ലപ്പെട്ട സന്തോഷിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണെന്ന് ബിജെപി നേതാവ് എം.ടി രമേഷ് ആരോപിച്ചു.

No comments:

Post a Comment