Latest News

ആത്മാവിലെ പെരുമഴ

 കരിങ്കല്‍കുഴി കഴിഞ്ഞ്
നെല്ലിക്കാപ്പാലത്തേക്ക് പോകുന്ന
ചെമ്മണ്‍റോഡിലേക്കുള്ള വളവിലാണ് കോരേട്ടന്റെയും ചിരുതേട്ടിയുടെയും
ഓലമേഞ്ഞ വീട്....
ചാത്തൂട്ടി ആ വീടിന്റെ
മിന്നാമ്പുറത്തെ ചാണകം തേച്ച കോലായില്‍
കേറിയിരുന്നു.
'ഏ...കോരേട്ടാ...'
''ആരിത്പ്പാ
ചാത്തൂട്ടിയേട്ടനാ...എണേ ചിര്‌തേ നമ്മള ഡ്രൈവറ് ചാത്തൂട്ടിയേട്ടന്‍ വന്നിറ്റ്ണ്ട്...
വൈന്നേരത്തെ കള്ള്
ലേശൂണ്ടെങ്കില് ഇങ്ങെട്ക്ക്...
ഇണ്ടെങ്കില് രണ്ട് മൂന്ന് കഷണം ബത്താസ
പൂങ്ങിയതും....
ചിരുതേട്ടി മുഖം കാട്ടി
'ഇന്നലെ പൂങ്ങിയ
പറങ്കിക്കേങ്ങ് രണ്ട് മൂന്ന് കഷണം ഈടീണ്ട്.
ലേശം കള്ളൂണ്ട്...ഓറ്ക്ക് പിടിക്ക്വേ എന്തോ...'
ചാത്തൂട്ടി നിട്ടപ്രണ പറഞ്ഞുപോയി
'വെല്ലാതെ വെശക്ക്ന്ന്...രണ്ട് കഷണം കേങ്ങ്
ഇങ്ങോട്ടെട്ക്ക്...രണ്ട് ഗ്ലാസ് കള്ളും ഇണ്ടെങ്കില്....'
പുഴുങ്ങിയ മധുരക്കിഴങ്ങ് രണ്ട്മൂന്ന് കഷണം
രണ്ട് ഗ്ലാസ് കള്ള്.
കോരേട്ടന്‍ ഇടത്തേ
ചെവിക്കുടയില്‍ നിന്നും ഒരു ബീഡ് തപ്പിയെടുത്തു
തീപ്പെട്ടിയെടുത്ത് കത്തിച്ച് ആത്മാവിലേക്ക്
പൂകയൂതിക്കേറ്റി
പുറത്തേക്ക്
മൂക്കിലൂടെയും
വായിലൂടെയും പുക
വിട്ടിട്ട്പറഞ്ഞു.
'എന്നാ ചാത്തൂട്ടിയേട്ടാ
ഈ നേരത്ത് ഇങ്ങന....'
ചാത്തൂട്ടി ഒന്നുംമിണ്ടാതെ
പറങ്കിക്കേങ്ങിന്റെ
കഷണങ്ങള്‍
തൊലി പൊളിച്ച് തിന്നു.
രണ്ട് ഗ്ലാസ് കള്ളും കുടിച്ചു
'കോരേട്ടാ...
ഒര് വയിക്കങ്ങന പോയി.
വയി പെഴച്ചിറ്റൊന്നൂല്ലാ...
എന്നാലും എട്ട് എട്ടേകാലിന് വനജാകുമാരി എക്‌സ്പ്രസ്സ് നെല്ലിക്കാപ്പാലത്തുനിന്നും സ്റ്റാര്‍ട്ടാവണം...
വനജാകുമാരി
ഒരു ബസ്സല്ല.
എന്റെ ആത്മാവാണ്.
ഇന്നിപ്പം കയ്മ്മ പൈശീല്ല...പിന്ന ഞാന്‍ തെരാ...'
'അത് പിന്ന പറയാണ.
നിങ്ങള ഞാന്‍ കാണ്ന്നത് ഇന്നും ഇന്നലേയാ...
ചാത്തൂട്ടി പടിയിറങ്ങി.
'എന്ന ചാത്തൂട്ടിയേട്ടാന്ന്
വിളിക്കണ്ട. എന്നെക്കാളും എത്ര എത്രയോ വയസ്സധികം ഇല്ലാളാ നിങ്ങ...'
പകല്‍വെട്ടം
തെളിഞ്ഞുപരക്കുന്ന
ചെമ്മണ്‍ റോഡിലൂടെ ചാത്തൂട്ടി നടന്നു.
എട്ട് എട്ടേകാലിന്
നെല്ലിക്കാപ്പാലത്തുനിന്നും കണ്ണൂര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആസ്പത്രിയിലേക്ക് പോകുന്ന വനജാകുമാരി
എക്‌സ്പ്രസ്സിനെ
തേച്ച് മിനുക്കി ഐശ്വര്യം വരുത്തി നേരാംവണ്ണംതെളിച്ചുകൊണ്ടുപോകുവാന്‍.
ചാത്തൂട്ടി
ഏഴേകാലാവുമ്പോള്‍
നെല്ലിക്കാപ്പാലത്തെത്തി. അടുത്ത കുളത്തില്‍ നിന്നും കുളി കഴിഞ്ഞശേഷം
ഒരു തൊട്ടി വെള്ളമെടുത്ത്
ഒരു പഴഞ്ചന്‍ തുണി അതില്‍ മുക്കി നനച്ച് ചാത്തൂട്ടി
മെല്ലെ മെല്ലെ
വനജാകുമാരിയുടെ
മുഖമുഴഞ്ഞ് ഐശ്വര്യം
വരുത്തി.
എട്ടേകാലിന് ചാത്തൂട്ടിയുടെ വനജാകുമാരി എക്‌സ്പ്രസ്സ് ഇരമ്പം വെക്കാന്‍ തുടങ്ങി.
വനജാകുമാരിയെ സ്റ്റാര്‍ട്ട് ചെയ്തു.
തേര്‍ഡ്ഗിയറില്‍ സൗമ്യമായി കാല്‍പാദങ്ങളൂന്നി
വനജയെ ചാത്തൂട്ടി ചെമ്മണ്‍റോഡിലേക്ക് കയറ്റി. നെല്ലിക്കാപ്പാലത്തെ
റോഡിലും റോഡരുകിലും പൊടിപൂരം.
വനജ ചേലേരി മുക്ക് കേറി. ചാത്തൂട്ടി സെക്കന്റ് ഗിയറില്‍ ചവിട്ടി സ്വല്‍പം കഴിഞ്ഞ് ആക്‌സിലേറ്ററില്‍ കാലമര്‍ത്തി കരിങ്കല്‍ക്കുഴി. പന്ന്യങ്കണ്ടി, കമ്പിലങ്ങാടി
ആരോക്കെയോ കേറി.
ആരൊക്കെയോ ഇറങ്ങി.
പിന്നെ എല്ലാം കണ്ടക്ടര്‍ വില്‍സന്റെ പണി.
കമ്പിലങ്ങാടിയില്‍
എടങ്ങേറോടെ
എടന്തേറേറിയ വസന്ത
കണ്ണാടിപറമ്പില്‍ നിന്നും കണ്ണൂര്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആസ്പത്രിയിലേക്ക്
പോകുന്ന വസന്ത.
വസന്തയിലെ ഡ്രൈവര്‍
കുഞ്ഞനന്തന്‍
ചാത്തൂട്ടി വനജാകുമാരിയെ പറപ്പിച്ചു.
വസന്ത പിന്നാമ്പുറത്ത്
തന്നെയുണ്ട്.
സ്റ്റെപ്പ് റോഡിലെ സ്റ്റോപ്പില്‍ നിന്നും എട്ടുപത്താള്‍
ബസ്സില്‍ കേറി
വനജാകുമാരി ഒരം പിടിച്ച് എരച്ച്‌കേറി. കാട്ടാമ്പള്ളി പാലവും കടന്ന് കേറ്റവും കടന്ന് ബാലന്‍കിണറെത്തി
ചാത്തൂട്ടി പിന്നാക്കം നോക്കി
വസന്ത കാട്ടമ്പള്ളി പാലം കടന്ന് കേറ്റത്തില്‍ മുക്കിയും മൂളിയും നെരങ്ങി കേറി വരുന്ന ഒച്ച കേട്ടു.
ചാത്തൂട്ടി വനജാകുമാരിയുടെ സ്റ്റിയറിംഗില്‍ തൊട്ടുഴിഞ്ഞു.
എന്റെ മാനം കാത്ത കുഞ്ഞീ എന്ന മട്ടില്‍
പത്തിരുപതാള്‍
വനജാകുമാരിയുടെ
പള്ളയില്‍ കേറി-
ബാലന്‍ കിണര്‍ സ്റ്റോപ്പില്‍ നിന്നും...
വനജക്ക് ഒരം ഒട്ടും കുറവില്ല.
ആശാരിക്കമ്പിനിയും
കടന്ന്
പുതിയതെരുവെത്തി
നാലോ അഞ്ചോ ആള്‍
പുതിയതെരുവില്‍ ഇറങ്ങി
ആരൊക്കെയോ കേറി
ആ കേറിയ
ആള്‍ക്കാരിലൊരാള്‍
ചാത്തൂട്ടിയുടെ വനജാകുമാരി
നേരം പുലര്‍ന്നന്നേരം
രാവിലെ ഒന്‍പതേകാലിന് നിലാവുദിച്ചതുപോലെ
വനജാകുമാരി
ചാത്തൂട്ടിയുടെ
അന്തരാളങ്ങളില്‍ കര്‍ക്കിട പേമാരി കേറിയിറങ്ങി.
കൊറച്ച് നേരം ചാത്തൂട്ടി അന്തംകെട്ട് നിന്നു.
ആത്മാവിലെ പെരുമഴ പെയ്‌തൊഴിഞ്ഞപ്പോള്‍ ചാത്തൂട്ടി ക്ലച്ചില്‍ നിന്നും
കാലെടുത്ത് ആക്‌സിലേറ്ററില്‍ മെല്ലെ അമര്‍ത്തി...
വനജാകുമാരി തേഡ് ഗിയറില്‍ ....മെല്ലെ....മെല്ലെ....മെല്ലെ....
പള്ളിക്കുളവും കഴിഞ്ഞ് വളവും തിരിഞ്ഞശേഷം
വനജാകുമാരി
പതിനാറാം നമ്പര്‍
ബസ്സ് പോകുന്ന
എറച്ചിമാര്‍ക്കറ്റ് റോഡ് സ്റ്റോപ്പില്‍ ഇറങ്ങി
ചാത്തൂട്ടി വനജാകുമാരി എക്‌സ്പ്രസ്സിനെ കണ്ണൂര്‍ ജയില്‍ റോഡിലൂടെ
മുന്നോട്ടുവിട്ടു.
ജയില്‍ റോഡും കഴിഞ്ഞ്
ഒരം പിടിച്ച ഇറക്കത്തിലൂടെ പെട്ടിപ്പീടികയിലൂടെ തെക്കി ബസാറിലൂടെ
തെക്കിബസാര്‍ കഴിഞ്ഞ് കാല്‍ടെക്‌സ് സ്റ്റോപ്പില്‍ ചാത്തൂട്ടി
വനജാകുമാരിയെ നിര്‍ത്തി...
ചാത്തൂട്ടി നിലാവത്തിറങ്ങിയ കോഴിയെപ്പോലങ്ങനെ....
' എടാ വില്‍സാ
വനജേന്റെ പള്ളേല്
ലേശം ഡീസല് കേറ്റ്...'
നൂറ്റിപ്പത്ത് ലിറ്റര്‍ഡീസല്‍
വനജാകുമാരി കുടിച്ചു.
ചാത്തൂട്ടി വനജയെ
എളക്കിവിട്ടു. സിവില്‍ സ്റ്റേഷനും കഴിഞ്ഞ്
പുതിയ ബസ് സ്റ്റാന്റിന്റെ
അരികിലൂടെ
റെയില്‍വെ
അണ്ടര്‍ ബ്രിഡ്ജിനടിയിലൂടെ വനജാകുമാരി
കണ്ണൂര്‍ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആസ്പത്രിയിലേക്ക്.
ഐശ്വര്യം വന്ന
പുതുമഴ പോലെ
വനജാകുമാരി
ചാത്തൂട്ടിയുടെ
സീറ്റിന് പിന്നാമ്പുറത്തെ സീറ്റില്‍. 

No comments:

Post a Comment