Latest News

കളിയാട്ട മഹോത്സവം

കുന്നരു: കുന്നരു ശ്രീ പ്രമാഞ്ചേരി ഭവതികാവ് കളിയാട്ട മഹോത്സവം ഫിബ്രവരി എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന് തീയതികളില്‍ നടക്കും.
പതിനൊന്നിന് രാവിലെ ഒമ്പത് മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, പത്ത് മണിക്ക് ശ്രീ പ്രമാഞ്ചേരി ഭഗവതിയുടെ പുറ്പാട് തുടര്‍ന്ന് പന്ത്രണ്ട് മണി മുതല്‍ അന്നദാനം.
പയ്യന്നൂര്‍: കുഞ്ഞിമംഗലം വടക്കുമ്പാട് കൈപ്രത്ത് തറവാട് തായപരദേവത, കേളംകുളങ്ങര ഭഗവതീക്ഷേത്രം കളിയാട്ടം ഫിബ്രവരി മൂന്ന്, നാല് തീയതികളില്‍ നടക്കും.
മൂന്നിന് വെള്ളിയാഴ്ച രാവിലെ തന്ത്രി വലിയകുളം നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഗണപതിഹോമം, വൈകുന്നേരം ആറരമണിക്ക് തുടങ്ങല്‍. രാത്രിയില്‍ തായപരദേവത, വിഷ്ണുമൂര്‍ത്തി രക്തചാമുണ്ടേശ്വരി, കേളംകുളങ്ങര ഭഗവതി എന്നീ തെയ്യക്കോലങ്ങളുടെ തോറ്റങ്ങള്‍. തുടര്‍ന്ന് കന്നിക്കൊരുമകന്‍ , പുലികണ്ഠന്റെ തെയ്യത്തിന്റെ വെളളാട്ടം.
നാലിന് ശനിയാഴ്ച പുലര്‍ച്ചെ കന്നിക്കൊരുമകന്‍, പുലികണ്ടന്‍, ഭൈരവന്‍ തെയ്യങ്ങളുടെ പുറപ്പാട്. രാവിലെ രക്തചാമുണ്ടേശ്വരി, കേളംകുളങ്ങരര ഭഗവതി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, തായപരദേവത എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.

No comments:

Post a Comment