Latest News

യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗമടക്കം ഒമ്പതുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് ജ നറല്‍ ആശുപത്രി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടെ മു ഖ്യമന്ത്രി പിണ റായി വിജയനെ കരിങ്കൊടി കാണിച്ചതിനെ തു ടര്‍ന്ന് തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടു ത്തുകയും ചെയ്ത കേസില്‍ യു വമോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗം ഉള്‍പെടെ ഒമ്പത് പേരെ പോലീസ് അറസ്റ്റുചെയ്തു.
യുവമോര്‍ച്ച സംസ്ഥാന ക മ്മിറ്റി അംഗം മംഗല്‍പാടി മജലി ലെ വിജയകുമാര്‍ റൈ (36), കീഴൂ രിലെ അനില്‍കുമാര്‍ (27), ചാക്ക ട്ടത്തടിയിലെ ആര്‍ രോഹിത് (22), കൊടല മൊഗറുവിലെ കെ വി മ ഹേഷ് (26) ഈച്ചിലങ്കോട്ടെ ചന്ദ്ര കാന്ത ഷെട്ടി (33), മംഗല്‍പാടി ചേരൂരിലെ സന്ദീപ് കുമാര്‍ ഷെട്ടി (29), മേല്‍പറമ്പിലെ നിദിന്‍കു മാര്‍ (25), പരവനടുക്കം കൈന്താ റിലെ കെ രാജേഷ് (24), പള്ളിപ്പു റത്തെ രഞ്ജിത്ത് കുമാര്‍ (26) എ ന്നിവരെയാണ് കാസര്‍കോട് ടൗ ണ്‍ പോലീസ് അറസ്റ്റുചെയ്തത്.
എന്‍ഡോസള്‍ഫാന്‍ പാക്കേ ജില്‍ ഉള്‍പ്പെടുത്തി നബാഡ് സ ഹായത്തോടെ നിര്‍മ്മിക്കുന്ന ജ നറല്‍ ആശുപത്രി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹി ക്കുന്നതിനിടെ ഒരുസംഘം യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പോലീസ് തടയാന്‍ ശ്രമി ച്ചതോ ടെ സംഘര്‍ഷമുണ്ടാവുകയും അക്രമത്തില്‍ എസ് ഐ ഉള്‍പ്പെ ടെയുള്ള പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണി യോടെയാണ് സംഭവം.
തലശ്ശേരിയില്‍ ബി ജെ പി പ്രവര്‍ത്തകനെ വെട്ടിക്കൊല പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ പരിപാടി കള്‍ ബഹിഷ്‌കരിക്കാന്‍ ബി ജെ പി നേതൃത്വം തീരുമാനി ച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണി ച്ചത്

No comments:

Post a Comment