Latest News

നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന് നിവേദനം

പയ്യന്നൂര്‍: ജനജീവിതം ദുഃസഹമാക്കുന്നതിനാല്‍ ഏഴിമല നാവിക അക്കാദമിയുടെ മാലിന്യപ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവ ശ്യപ്പെട്ട് നിവേദനം. ജനവാസ കേന്ദ്രത്തിന് സമീപം സ്ഥാപി ച്ചിരിക്കുന്ന പ്ലാന്റില്‍നിന്നുള്ള ദുര്‍ഗന്ധം കാരണം രാമന്തളി ഭാഗത്തു ള്ള പയ്യന്നൂര്‍ ഗേറ്റിന് സമീപം താമസിക്കുന്ന ഇരുപതോളം വീട്ടുകാര്‍ ദുരിതമനുഭവിക്കുന്നതിനെ തുടര്‍ന്നാണ് നിവേദനം.
വിജനമായ രണ്ടായിരം ഏക്കറോളം സ്ഥലം നേവിയുടെ കൈവശ മുണ്ടെങ്കിലും രാമന്തളിയിലെ ജനവാസ കേന്ദ്രത്തിന് സമീപമായാണ് നേവിയുടെ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്ന ത്.അക്കാദമിയിലെ നൂറുകണക്കിന് ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സു കളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഇവിടെയെത്തുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്പ് ഇവി ടെ മാലിന്യ പ്ലാന്റ് നിര്‍മിക്കാനൊ രുങ്ങുമ്പോള്‍ തന്നെ പരിസരവാസികള്‍ പഞ്ചായത്ത് അധികൃതര്‍ മുഖേന പരാതി നല്‍കിയിരുന്നു.
കുറ്റമറ്റ സംവിധാനമാണെന്നും ജനങ്ങള്‍ക്ക് ഒരുതരത്തിലും ദ്രോഹമാകില്ലെന്നും നേവല്‍ അധികൃതരുടെ ഉറപ്പിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2013 ജൂലൈയില്‍ പ്ലാന്റ് പൊട്ടിയൊഴുകാന്‍ തുട ങ്ങിയതോടെ വന്‍ജനരോഷമാണ് ഉയര്‍ന്നത്.
സി.കൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്ര സി ഡന്റ് ചെയര്‍മാനായി രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി രാജ്യരക്ഷാ വകുപ്പ് തലവന്മാര്‍ക്കുള്‍പ്പെടെ പരാതി നല്‍കി.നേവിയുടെ മാലി ന്യപ്ലാന്റിന് ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിപോ ലുമില്ലെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം നട ത്തിയ അന്വേഷണത്തില്‍ തെളിയുകയും ചെയ്തു. ജനരോഷം രൂ ക്ഷമായപ്പോള്‍ ടാങ്കിന് അറ്റകുറ്റപ്പണി നടത്തുകയും ഇതിലെ മാലി ന്യം സംസ്‌കരിക്കുന്നതിന് നേവല്‍ അധികൃതര്‍ നടപടിയെടു ക്കുകയും ചെയ്തിരു ന്നു.
വീണ്ടും ദുര്‍ഗന്ധം രൂക്ഷമായതിനാല്‍ ഇവിടെ ജീവിക്കാന്‍ പറ്റാ തായെന്നും മാ ലിന്യ പ്ലാ ന്റ് മാറ്റി സ്ഥാപിക്കണമെന്നുമാണ് പരി സരവാസികള്‍ ആവശ്യപ്പെടുന്നത്.

No comments:

Post a Comment