Latest News

നേതാജിയെ അനുസ്മരിച്ചു

പയ്യന്നൂര്‍: ആള്‍ ഇന്ത്യ ഫെഡറല്‍ ബ്ലോക്ക് സോഷ്യലിസ്റ്റ് പാ ര്‍ട്ടി തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചന്തേ ര ജി.യു.പി സ്‌കൂള്‍ പരിസരത്ത് നേതാജി സുഭാഷ് ചന്ദ്രബോസി ന്റെ ജന്മദിന അനുസ്മരണാചരണം നടന്നു. കെ.ടി.രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സം സ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എ. ഭരതന്‍ പിലിക്കോട് അധ്യക്ഷത വിച്ചു.പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട്ടി.വി ശ്രീധരന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ നളിനി ടിവി, മലബാര്‍ വികസന സമിതി പ്രസിഡണ്ട് അഡ്വ. ബിനോയ് തോമസ് എന്നിവര്‍ സംസാരിച്ചു.രവികുമാര്‍ നന്ദി പറഞ്ഞു.
നേതാജിയുടെ ആശയങ്ങള്‍ക്ക് വര്‍ത്തമാനകാലഘട്ടത്തില്‍ പ്രസക്തി ഏറിവരികയാണെന്ന് ഉദ്ഘാടന പ്രസംഗത്തി ല്‍ ടി.വി. ശ്രീധരന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.
ചന്തേര ജി.യു. പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി നേതാജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംവദിക്കുകയും ചെയ്തു. തുടര്‍ ന്ന് പായസദാനവുമുണ്ടായി

No comments:

Post a Comment