Latest News

കള്ളപ്പണവേട്ട: മിഥ്യയും യാഥാര്‍ത്ഥ്യവും പ്രഭാഷണം നടത്തി

പയ്യന്നൂര്‍: നോട്ട് പിന്‍വലിക്കലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ബാങ്കിംഗ് വ്യവസായത്തെ വരേണ്യവര്‍ഗ്ഗത്തിന്റെ കളിപ്പാട്ടമാക്കി മാറ്റുകയാണെന്ന് ബെഫി സംസ്ഥാന പ്രസിഡണ്ട് ടി. നരേന്ദ്രന്‍ പ്രസ്താവിച്ചു.
പയ്യന്നൂര്‍ ഇ.എം.എസ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിപാര്‍ക്കില്‍ വെച്ച് നടന്ന കള്ളപ്പണവേട്ട മിഥ്യയും യാഥാര്‍ത്ഥ്യവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആധുനികവല്‍കരണത്തിന്റെ പേരില്‍ ചൂഷണത്തിനുള്ള അന്താരാഷ്ട്ര വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണെന്നും നീന്തല്‍വശമില്ലാത്തയാളെ ആഴക്കടലില്‍ തള്ളിയിട്ട് സ്വയം നീന്തല്‍ പഠിക്കാന്‍ കല്‍പിക്കുന്നതുപോലെ ക്രൂരമാണ് എല്ലാവരും സൈ്വപ്പ് ചെയ്ത് ദേശസ്‌നേഹം തെളിയിക്കൂ എന്നു പറയുന്നതെന്നും അദ്ദേഹ ംകൂട്ടിച്ചേര്‍ത്തും.
കെ.പി. സേതുമാധവന്‍ അധ്യക്ഷത വഹിച്ചു. ജി.ഡിനായര്‍ , ആര്‍. മുരളീധരന്‍, പി.കെ.വി അശോകരന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment