Latest News

ടാക്‌സി ഡ്രൈവറെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു

പയ്യന്നൂര്‍: ഭാര്യയോടൊപ്പം ബൈക്കില്‍ പോവുകയായിരുന്ന ടാക്‌സിഡ്രൈവറെ കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു.
ഇന്നലെ ഉച്ചയോടെ പരവന്തട്ട കാപ്പാട് വെച്ചായിരുന്നുസംഭവം. പയ്യന്നൂരിലെ ടാക്‌സി ഡ്രൈവര്‍ കണ്ടോത്ത് വായനശാലയ്ക്ക് സമീപം താമസിക്കുന്ന കണ്ണാട വീട്ടില്‍ വിശോഭി(35)നെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചവശനാക്കിയ ശേഷം വഴിയില്‍ തള്ളിയത്. അവശനിലയിലായ വിശോഭിനെ വഴിയാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്.
ഭാര്യയോടൊപ്പം കുന്നരുവിലെ മാതാവിന്റെ വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന വിശോഭിനെ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം പയ്യന്നൂരില്‍ വെച്ച് ബൈക്ക് തടഞ്ഞുനിര്‍ത്തുകയ ുംഭാര്യയെ ഓട്ടോയില്‍ കയറ്റിവിട്ട ശേഷം വിശോഭിനെ കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ആക്രമണത്തിനിരയായ വിശോഭിനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

No comments:

Post a Comment