Latest News

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എ.എസ്.ഐ മരണപ്പെട്ടു

ചന്തേര: അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന എ.എസ്.ഐ മരണപ്പെട്ടു.
ഉദിനൂര്‍ ചീറ്റസ്വദേശിയും കാസറകോട് എ.ആര്‍. ക്യാ മ്പിലെ എ.എസ്.ഐയുമായിരുന്ന പി. സുരേന്ദ്ര(51)നാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്.
അഞ്ച് വര്‍ഷക്കാലത്തോളം ഡോഗ് സ്‌ക്വാഡില്‍ പരിശീലകനായും വിവിധ സ്റ്റേഷനുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പി. മഞ്ജുവാണ് ഭാര്യ. ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി ജിഷ്ണു ഏകമകനാണ്. സുജാത ഗോപാലകൃഷ്ണന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
ചന്തേര പോലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോയി. ഉദിനൂര്‍ കൊവ്വല്‍ സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.

No comments:

Post a Comment