Latest News

ചിത്രയാത്ര നാളെ പയ്യന്നൂരില്‍

പയ്യന്നൂര്‍: പ്രമുഖ കാന്‍സര്‍ രോ ഗ വിദഗ്ദന്‍ ഡോ. വി.പി.ഗംഗാധര ന്‍ ചെയര്‍മാനായുള്ള 'ആര്‍ട് കാന്‍ കെയര്‍' എന്ന സംഘടന കാന്‍സര്‍ രോഗമുക്തി നേടിയ പ്രശസ് ചിത്രകാരന്‍ എബി.എന്‍.ജോസഫിന്റെ നേതൃത്വത്തില്‍ അഞ്ഞൂറ് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ചിത്രയാത്രയുടെ പയ്യന്നൂരിലെ ഉദ്ഘാടനം നാളെ രാവിലെ പത്തരമണിക്ക് ഗാന്ധിപാര്‍ക്കില്‍ സി.കൃഷ്ണന്‍ എംഎ ല്‍.എ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാതാരം അനൂപ് ചന്ദ്രന്‍ വിശിഷ്ടാതിഥിയായിരിക്കും. നഗരസഭാ ചെയര്‍മാന്‍ അ ഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷനായിരിക്കും. ടി.ഐ. മധുസൂദനന്‍, വി.നന്ദകുമാര്‍, അഡ്വ. ഡി.കെ. ഗോപിനാഥ്, കെ.യു വിജയകുമാര്‍, ഡോ. പ്രവീണ്‍ ഗോപിനാഥ് എന്നിവര്‍ ആശംസകള്‍ നേരും. കമലാക്ഷന്‍ കെ സ്വാ ഗതംപറയും.
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. സത്യപാലന്‍ ഉദ്ഘാടനം ചെയ്യും. പയ്യന്നൂര്‍ സി.ഐ എം. പി ആസാദ് വിശിഷ്ടാതിഥിയായിരിക്കും. ഡോ. വി.സി രവീന്ദ്രന്‍ അധ്യക്ഷതവഹിക്കും. ടി.സിവി ദിനേശ്കുമാര്‍, എ.വി രഞ്ജിത്, രാമചന്ദ്രന്‍ കെ.വി, സുനില്‍കുമാര്‍ പി, പി.വി. ലക്ഷ്മണന്‍, എ. മഹേഷ്, പി. ഗോപാലന്‍, പി. വിജയന്‍, എം. രാമകൃഷ്ണന്‍, പി.ജ യന്‍, ടി.പി. സുനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സം സാരിക്കും. സന്തോഷ്‌കുമാര്‍ പി. വി സ്വാഗതവും എബിഎന്‍.ജോസഫ് ന ന്ദിയും പറയും.

No comments:

Post a Comment