Latest News

എസ്.കെ.എസ്.എസ്.എഫ് സൗഹൃദവലയമൊരുക്കി

തൃക്കരിപ്പൂര്‍:ഈമാസം ഇരുപത്തിയാറിന് കാഞ്ഞങ്ങാട്‌വെച്ച് നടക്കുന്ന മനുഷ്യജാലികയുടെ പ്രചരണാര്‍ത്ഥം എസ്.കെ. എസ്.എസ്.എഫ് തൃക്കരിപ്പൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗഹൃദവലയമൊരുക്കി. കാലിക്കടവില്‍ നടന്ന പരിപാടി എസ്. വൈ. എസ് ജില്ലാ പ്രസിഡന്റ് ടി.കെ.പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ് അല്‍ ഹസനി അധ്യക്ഷത വഹിച്ചു. ജംഷീര്‍ ഫൈ സി ആലക്കാട് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ.രാജേന്ദ്രന്‍, അബ്ദുള്‍ നാഫി ഫൈസി, സുബൈര്‍ ദാരിമി അല്‍ഖാസിമി, പി.വി.മുഹമ്മദ് അസ്‌ലം, എം. ബി.പ്രകാശന്‍ മാസ്റ്റര്‍, ഹാഫിള് ആരിഫ് എന്നിവര്‍ പ്രസംഗിച്ചു. എ സ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി അബ്ദുനാഫി അസ്അദി പ്രതിജ്ഞ ചൊല്ലി.

No comments:

Post a Comment