Latest News

കുടുംബസഹായ ഫണ്ട് നല്‍കി

 പയ്യന്നൂര്‍: പയ്യന്നൂര്‍ എടാട്ടുവെച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട പയ്യന്നൂര്‍ സബ് കോടതിയിലെ പ്രൊസസ് സെര്‍വര്‍ ആലപ്പടമ്പിലെ മധുസൂദനന്റെ കുടുംബത്തിന് കണ്ണൂര്‍ ജില്ലയിലെ കോടതി ജീവനക്കാര്‍ സ്വരൂപിച്ച കുടുംബ സഹായ ഫണ്ടായ നാലുലക്ഷം രൂപ തലശ്ശേരി ജില്ലാ ജഡ്ജ് വി. ജയറാം മരണപ്പെട്ട മധുസൂദനന്റെ മാതാപിതാക്കള്‍ക്കും ഭാര്യക്കും കുട്ടികള്‍ക്കുമായി വിതരണം ചെയ്തു. പയ്യന്നൂര്‍ സബ് ജഡ്ജ് എം. തുഷാര്‍, കുടും സഹായ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റംല ഇസ്മായില്‍, കണ്‍വീനര്‍ നാരായണന്‍കുട്ടി മനിയേരി, കോടതി ജീവനക്കാര്‍ നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment