Latest News

തിരുനാളിന് കൊടിയേറി

പഴയങ്ങാടി: ചിറക്കല്‍ മിഷനിലെ അര്‍ത്തുങ്കല്‍ എന്നറിയപ്പെടുന്ന മാടായി വിശുദ്ധ കുരിശിന്റെ ദേവാലയത്തില്‍ വിശുദ്ധ സെ ബാസ ്ത്യാനോസിന്റെ ഒന്‍പതുനാള്‍ നീളുന്ന തിരുനാള്‍ ആഘോഷത്തിന് കൊടിയേറി. 'ഇടവക വികാരി ഫാദര്‍ ആരിഷ് സ്റ്റീഫന്‍ തിരുനാളിന് കൊടിയേറ്റി. തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് പയ്യന്നൂര്‍ അമലോ'വ മാതാ ദേവാലയ വികാരി ഫാദര്‍ എം.ക്രിസ്റ്റി മുഖ്യകാര്‍മികത്വം വ ഹിച്ചു. ജപമാലയും വിശുദ്ധന്റെ നൊവേനയും നടക്കും.
ഇന്ന്‌വൈകുന്നേരംആറുമണിക്ക്‌നടക്കുന്ന ദിവ്യബലിക്ക് ഫാദര്‍ ബെന്‍സിഗര്‍ മുഖ്യകാര്‍മികനാവും. നാളെതിരുശേഷിപ്പ് പ്രതിഷ്ഠാ ദിനാഘോഷം നടക്കും. വൈകുന്നേരം ആറുമണിക്ക് ദിവ്യബലിക്ക് നവവൈ ദീകരായ ഫാദര്‍ ജോസഫ് ഡിക്രൂസ്, ഫാദര്‍ ജോണ്‍സണ്‍, ഫാദര്‍ ഷിജോ മാത്യു എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഭവനങ്ങളിലേക്ക് അമ്പെഴുന്നള്ളിപ്പ് നടക്കും. ഫെബ്രുവരി ഒന്നിന് ബുധനാഴ്ച വൈകുന്നേരം ആറ്മണിക്ക്‌നടക്കുന്ന ദിവ്യബലിക്ക് ശ്രീസ്ഥ സെന്റ് ആന്റണീസ് ദേവാലയ വികാരി ഫാദര്‍ ജസ്റ്റിന്‍ എട ത്തില്‍ മുഖ്യകാര്‍മികനാവും.
രണ്ടിന് വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്ക് നടക്കുന്ന ദിവ്യ ബലിക്ക് കുഞ്ഞിമംഗലം സെന്റ് മൈക്കിള്‍സ് ദേവാലയ വികാരി ഫാദര്‍ ജോര്‍ജ് ലൂയിസ് മുഖ്യകാര്‍മികത്വം വഹിക്കും.
മൂന്നിന് വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക്‌നടക്കുന്ന ദിവ്യബലിക്ക് കട്ടക്കുളം സെന്റ് ജോസഫ് ദേവാലയ വികാരി ഫാദര്‍ സജി വെള്ളാരംകാലായില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
നാലിന് ശനിയാഴ്ചവൈകുനേരം ആറുമണിക്ക് നടക്കുന്ന ദിവ്യബലിക്ക് കണ്ണൂര്‍ ചാല ലിസ്യു 'വന്‍ റെക്ടര്‍ ഫാദര്‍ യേശുദാസ് ആശാരിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു കോഴി ബസാര്‍ ഭാഗത്തേക്ക് വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുള്ള നഗര പ്രദക്ഷിണം നടക്കും.
അഞ്ചിന് ഞായറാഴ്ച തിരുനാള്‍ ദിനത്തില്‍ രാവിലെ ജപമാലയും പത്തരമണിക്ക് നടക്കുന്ന ദിവ്യബലിക്ക് പരിയാരം ഇഗ്‌നീഷ്യന്‍ റിട്രീറ്റ് സെന്റര്‍ റെക്ടര്‍ ഫാദര്‍ രാജു മുഖ്യകാര്‍മികത്വം വഹിക്കും. അമ്പ് നേര്‍ച്ചയും തുടര്‍ന്ന് നേര്‍ച്ച 'ഭക്ഷണ വിതരണവും നടക്കും. ആറിന് തിങ്കളാഴ്ചവൈകുന്നേരം ആറ് മണിക്ക് ഇടവക വികാരിയുടെ നേതൃത്വത്തില്‍ കൃതജ്ഞതാബലിക്കും ജപമാലക്കും ശേഷം തിരുനാളിന് കൊടിയിറങ്ങും.

No comments:

Post a Comment