Latest News

ഓപ്പണ്‍ ഫ്രെയിം ചലച്ചിത്രമേള നാളെ മുതല്‍

പയ്യന്നൂര്‍: ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റിയുടെ ആഭിമു ഖ്യത്തിലുള്ള പ്രതിമാസചലച്ചിത്ര പ്രദര്‍ശനം നാളെ മുതല്‍ ഇരുപത്തിയെട്ടുവരെ തീയ്യതികളിലായി പയ്യന്നൂര്‍ എവറസ്റ്റ് ബില്‍ഡിം ഗിലുള്ള കൈരളി മിനി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.
2013 ലെ ശ്രദ്ധേയ ഡാനിഷ് സിനിമ ദ കീപ്പര്‍ ഓഫ് ലോസ്റ്റ് കൊസസ്‌നാളെ പ്രദര്‍ശിപ്പിക്കും.
മറ്റന്നാള്‍ സ്പാനിഷ് സിനിമയായ ക്യു ടാന്‍ ലിജോസ്, ഇരുപത്തിയെട്ടിന് ശനിയാഴ്ച പോര്‍ച്ചുഗീസ് സിനിമയായ സ്ലീപ് വാക്കിംഗ് ലാന്‍ഡ് എന്നീ സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കും.
മലയാളം സബ്‌ടൈറ്റിലോട് കൂടിയാണ് എല്ലാ സിനിമകളും പ്രദര്‍ശി പ്പിക്കുക.
വൈകുന്നേരംആറരമണിക്ക് ആരംഭിക്കുന്ന പ്രദര്‍ശനത്തിലേക്ക് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

No comments:

Post a Comment