Latest News

'എഴുത്തുകൂട്ടം' സാഹിത്യ ക്യാമ്പ് നാളെയും മറ്റന്നാളും

പയ്യന്നൂര്‍: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പ് എഴുത്തുകൂട്ടം നാളെയും മറ്റന്നാളുമായി പയ്യന്നൂര്‍ തെരു കസ്തൂര്‍ബാ സ്മാ രക വായനശാലയില്‍ നടക്കും.
നാളെ രാവിലെ ഒമ്പത് മണി ക്ക് കവി പ്രഭാവര്‍മ്മ ക്യാമ്പ് ഉദ് ഘാടനം ചെയ്യും. ഡോ.കെ.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍ മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ പ്രഭാവര്‍മ്മക്ക് ഉപഹാരം നല്‍ കും. ക്യാമ്പ് ഡയരക്ടര്‍ പി.കെ. സുരേഷ് കുമാര്‍ ക്യാമ്പിനെ കുറി ച്ച് വിശദീകരണം നല്‍കും. പി.വി.കെ പനയാല്‍ ആദരഭാഷ ണം നടത്തും. ലോഗോ തയ്യാറാക്കിയതിനുള്ള ഉപഹാരസമര്‍പ്പണം പി.കെ.ബൈജു നല്‍കും. പി. അപ്പുക്കുട്ടന്‍, പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ്, വൈക്കത്ത് നാരായണന്‍, കെ. രാഘവന്‍, കെ.വി മോ ഹനന്‍, എം.പ്രദീപ് കുമാര്‍, പി. പ്രീത എ ന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും.
പതിനൊന്നരക്ക് കവിത: വിത്തുംകൊയ്ത്തും. വിനോദ് വൈശാഖി അവതരിപ്പിക്കും. ദാ മോദരന്‍ കുളപ്പുറം അധ്യക്ഷനായിരിക്കും.
രണ്ട് മണിക്ക് ആഷാമേനോനുമൊത്ത് അല്‍പനേരം. എ.വി പവിത്രന്‍ അധ്യക്ഷനായിരിക്കും. രണ്ടരമണിക്ക് കഥയും പരിസ്ഥിതിയും ക്ലാസ്-ജിനേഷ്‌കുമാര്‍ എരമം അധ്യക്ഷനായിരിക്കും. അംബികാസുതന്‍ അവതരിപ്പിക്കും.
നാല് മണിക്ക് രചനകള്‍ വിലയിരുത്തല്‍- കെ.ടി. ബാബുരാജ് നേതൃത്വം നല്‍കും. ആര്‍.ഉണ്ണിമാധവന്‍, രാജ് മോഹനന്‍, രാജ്‌മോഹന്‍ നീലേശ്വരം എന്നിവര്‍ പങ്കെടുക്കും. പി.വി ബാബു അധ്യക്ഷനായിരിക്കും.
ആറരമണിക്ക് സാംസ്‌കാരിക സായാഹ്നം. ഡോ. എ.കെ. ന മ്പ്യാര്‍ ഉദ്ഘാടനം ചെയ്യും. ടി.ടി. വി രാഘവന്‍ അധ്യക്ഷനായിരിക്കും. പ്രൊഫ. ടി.പി. ശ്രീധരന്‍, കെ.യു.രാധാകൃഷ്ണന്‍, പിലാക്കല്‍ അശോകന്‍, എന്‍. നളിനി എന്നിവര്‍ ആശംസ നേരും.
ഏഴുമണിക്ക് ഗ്രാമവേദി പയ്യന്നൂരിന്റെ സംഗീത ശില്‍പം. ഒമ്പ ത് മണിക്ക് കഥയുടെ ഇന്ത്യന്‍ വഴികള്‍ എന്ന വിഷയത്തില്‍ ഇ.പി.രാജഗോപാലന്‍ക്ലാസെടുക്കും. പ്രൊഫ.കെ. ജനാര്‍ദ്ദനന്‍ അധ്യക്ഷനായിരിക്കും.
ഇരുപത്തിയൊമ്പതിന് ഞാ യ റാഴ്ച രാവിലെ എട്ടരമണി ക്ക് കഥയുടെ ലോക ജാലകം -ക്ലാസ് -സി.വി ബാലകൃഷ്ണന്‍ അവതരിപ്പിക്കും. എം.കെ. മനോഹരന്‍ അധ്യക്ഷനായിരിക്കും.സി.വി ബാബു സ്വാഗതം പറയും
പത്ത് മണിക്ക് വായനയിലെ ജനാധിപത്യം ക്ലാസ്- കെ.ഇ.എ ന്‍. അവതരിപ്പിക്കും. പയ്യന്നൂര്‍ കു ഞ്ഞിരാമന്‍അധ്യക്ഷനായിരിക്കും.
പതിനൊന്ന് മണിക്ക അനുഭവ ഖ്യാനങ്ങള്‍- വി.ആര്‍ സു ധീഷ് ഉദ്ഘാടനം ചെയ്യും. വാസുചോറോട് അധ്യക്ഷത വഹിക്കും. എസ്. ഹരീഷ്, ഹരിദാസ് കരിവെള്ളൂര്‍, ടി.വി. വേണുഗോപാലന്‍, ഡോ. വി. ലിസിമാത്യു എന്നിവര്‍ പങ്കെടുക്കും.
രണ്ട് മണിക്ക് നടക്കുന്ന കവിയരങ്ങ്. വി.ജി. തമ്പി ഉദ്ഘാടനം ചെയ്യും. സി.എം. വിനയചന്ദ്രന്‍, ദിവാകരന്‍ വിഷ്ണുമംഗലം, ബിജു കാഞ്ഞങ്ങാട്, സി.പി.ശുഭ, മനോജ് കാട്ടാമ്പള്ളി, ശിവകുമാര്‍ കാങ്കോല്‍, എ.വി.ശശി, അച്ചുതന്‍ പുത്തലത്ത്, പി.വി ഷാജി എന്നിവര്‍ പങ്കെടുക്കും. മാധവന്‍പുറച്ചേരി അധ്യക്ഷനായിരിക്കും.
നാല് മണിക്ക് നടക്കുന്ന സ മാപന സമ്മേളനം സുഭാഷ് ചന്ദ്ര ന്‍ ഉദ്ഘാടനം ചെയ്യും. സി.കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായിരിക്കും. ടി.ഐ. മധുസൂദന ന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെ യ്യും. വി. നാരായണന്‍, കെ.പി.ജ്യോതി, കവിയൂര്‍ രാജഗോപാലന്‍, ഡോ. ഇ.ശ്രീധരന്‍, ടി.പി.കുഞ്ഞിക്കണ്ണന്‍, ഡൊ. വൈ.വി കണ്ണന്‍, എം. പ്രദീപന്‍, ടി.വി. ബാലകൃഷ്ണന്‍, വി.വി ശോഭ എന്നിവര്‍ ആശംസകള്‍ നേരും.
വാര്‍ത്താസമ്മേളനത്തില്‍ അഡ്വ.ശശിവട്ടക്കൊവ്വല്‍, ജി.ഡിനായര്‍, ടി.പി. കുഞ്ഞിക്കണ്ണന്‍, വൈക്കത്ത് നാരായണന്‍, പി.കെ.സുരേഷ് കുമാര്‍, ടി.ടി.വി രാഘവന്‍മാസ്റ്റര്‍, എം. പ്രസാദ്, കെ. ശിവകുമാര്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു. 

No comments:

Post a Comment