Latest News

ഖാദി കലണ്ടറില്‍ മോദിയുടെ ചിത്രംപ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: ഖാദി വില്ലേജ്ഇന്‍ഡസ്ട്രീസിന്റെ കലണ്ടറില്‍ നരേന്ദ്ര മോദിയുടെ ചിത്രം ഉപയോ ഗിച്ചത് വിവാദമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി യുടെ ഓഫീസ് സംഭവത്തെ കുറിച്ച് ബന്ധപ്പെട്ട മന്ത്രാലയത്തില്‍ നിന്ന്‌വിശദീകരണം ആവശ്യ പ്പെട്ടു.
ഖാദി ഇന്‍ഡസ്ട്രീസിന്റെ കലണ്ടറില്‍ മോദി യുടെ പടം ഉപയോഗിക്കുന്നതിന് അനുവാദം വാ ങ്ങിയിട്ടില്ലെന്ന് നേരത്തെ പ്രധാനമന്ത്രിയുടെ ഓ ഫീസ്അറിയിച്ചിരുന്നു.
മോദിയുടെ ഫോട്ടോ സഹിതം കലണ്ടര്‍ പുറ ത്തിറക്കിയത് പ്രതിപക്ഷത്തിന്റെ നിശിത വിമര്‍ശ നത്തിന് ഇടയാക്കിയിരുന്നു. ചര്‍ക്കയുടെ അടു ത്തിരുന്നാല്‍ മഹാത്മാ ഗാന്ധിയാകില്ലെന്ന് മുതിര്‍ ന്ന കോണ്‍ഗ്രസ് നേതാവ് നാരായണ്‍ റെനെ വിമ ര്‍ശിച്ചു. ഖാദി ഇന്‍ഡസ്ട്രീസിന്റെ കലണ്ടറിലും ഡയറിയിലും മോദിയുടെ പടം നല്‍കിയതിനെ ബി. ജെ.പി സഖ്യകക്ഷിയായ ശിവസേനയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഇത്തരം വിമര്‍ശനങ്ങളെ തുടര്‍ന്നാണ് പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ട് ചെറുകിട വ്യവസായ മന്ത്രാലയ ത്തി നകത്ത് നല്‍കിയത്.



No comments:

Post a Comment