Latest News

നെററ്‌ബോള്‍- സ്‌കൂള്‍ ഗയിംസില്‍ ഉള്‍പ്പെടുത്തുക

പയ്യന്നൂര്‍: നാഷണല്‍ ഗയിംസില്‍ ഉള്‍പ്പെടുത്തി മത്സരങ്ങള്‍ നടന്നുവരുന്ന നെറ്റ്‌ബോള്‍ ഗയിംസ്, കേരള സ്‌പോര്‍ട്‌സ് കൗണ്‍ സില ും ഒളിമ്പിക് അസോസിയേഷനി ലും അംഗീകാരമുള്ള ഗെയിം ആ യനെറ്റ് ബോള്‍-സ്‌കൂള്‍ തലത്തിലെ ഗയിംസില്‍ ഉള്‍പ്പെടുത്തണമെന്ന് പയ്യന്നൂര്‍ ഇഗ്മോ ക്ലബ്ബില്‍ നടന്ന കണ്ണൂര്‍ ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന്റെ യോഗംപ്രമേയത്തിലൂടെ ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ആര്‍ വേണു അധ്യക്ഷനായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍മാരായ ടി ഗിരിധരന്‍, വി.എം. ദാമോദരന്‍, ട്രഷറര്‍എന്‍. ശരത് നമ്പ്യാര്‍, നൗഷാദ്എന്നിവര്‍ സംസാരിച്ചു. എം.കെവി മോഹനന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് വി.വി. ശിവരാമന്‍ നനന്ദിയും പറഞ്ഞു.
സന്തോഷ് ട്രോഫി കേരളാ ടീമില്‍ തെരഞ്ഞെടുക്കപ്പെട്ട കവ്വാ യി സ്വദേശി സഹല്‍ അബ്ദുള്‍ സമദി ജില്ലാ നെറ്റ് ബോള്‍ അ സോസിയേഷന്‍ അനുമോദിക്കുവാനും ജില്ലാ നെറ്റ്‌ബോള്‍ മിനി ചാമ്പ്യന്‍ഷിപ്പ് ജനുവരി അവസാനവാരത്തില്‍ നടത്തുവാനും തീ രുമാനിച്ചു.

No comments:

Post a Comment