Latest News

ജൈവ പച്ചക്കറി വിളവെടുപ്പ്

പയ്യന്നൂര്‍: സൗത്ത് എല്‍.പി സ് കൂളില്‍ സര്‍ക്കാരിന്റെ മഗ്ര പച്ചക്കറി വികസന പദ്ധതിയില്‍ നടത്തിയ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടന്നു.
പതിനഞ്ച് സെന്റ് സ്ഥലത്ത് വെണ്ട, പയര്‍, വെള്ളരി, മത്തന്‍, കുമ്പളം, ചീര, വഴുതിന, മുളക്, കോളിഫ്‌ളവര്‍ എന്നിവയാണ് കൃഷി ചെയ്തത്. വിളവെടുപ്പ് നഗരസഭ അധ്യക്ഷ ന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി. പ്രീത അധ്യക്ഷത വഹിച്ചു. കൃഷി ഓ ഫീസര്‍ സതീഷ് കുമാര്‍, അസി. കൃഷി ഓഫീസര്‍ ശശി, പി.വി. മധു, പ്രധാന അധ്യാപകന്‍ എം. കേശവന്‍, കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment