Latest News

സംഗീതനാടകഅക്കാദമി അമേച്വര്‍ നാടകോത്സവം നാളെ സമാപിക്കും

തൃക്കരിപ്പൂര്‍: കേരള സംഗീത നാ ടക അക്കാദമിയുടെ ഉത്തരമേ ഖലഅമേച്ച്വര്‍ നാടക മത്സരം നാ ളെ സമാപിക്കും. ഇന്നലെ രാത്രി തൃശൂര്‍ കലാ പാഠശാലയുടെ കാ ളഭൈരവന്‍ നാടകം അരങ്ങി ലെ ത്തി. തൃക്കരിപ്പൂര്‍ ഫൈന്‍ ആര്‍ ട്‌സ് സൊസൈറ്റിയുടെ സഹക രണത്തോടെ തൃക്കരിപ്പൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാ ണ് അമേച്വര്‍ നാടക മത്സരം നട ന്നു വരുന്നത്. ഇന്ന് ക്ലേപ്ലേ ഹൗ സ് പൊന്നാനിയുടെ ഗന്ധകം, അവസാനദിവസമായ നാളെ ക നവ് നാടക സംഘം തൃ ശൂരിന്റെ 'ധീരബായി' എന്നീ നാടകങ്ങള്‍ അരങ്ങിലെത്തും.
നാടക മത്സരത്തിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം സംഘ ടിപ്പിച്ച പ്രതിഭാ സംഗമം ഗ്രന്ഥ ശാലാസംഘം ജില്ലാ സെക്രട്ടറി വാസു ചോറോ ട് ഉദ്ഘാടനം ചെയ്തു. പി.കുഞ്ഞമ്പു അധ്യ ക്ഷത വഹിച്ചു. സി പി എം തൃക്ക രിപ്പൂര്‍ ഏരിയ സെക്രട്ടറി ഇ കു ഞ്ഞി രാമന്‍ പ്ര തിഭകളെ അനു മോദിച്ചു. സജിത്ത് പലേരി,സി മു രളി എന്നിവര്‍ പ്ര സംഗിച്ചു. ഷാജ ഹാന്‍ തൃക്കരിപ്പൂര്‍, സുരഭി ഇയ്യ ക്കാട്, വി.വി രവീ ന്ദ്രന്‍, സുധ എ സ് നന്ദന്‍, കൃഷ്ണദാസ് പലേരി, വത്സരാജ് തൃക്ക രിപ്പൂര്‍, അപ്യാ ല്‍ പ്രമോദ്, ബാലകൃ ഷ്ണന്‍ ത ലിച്ചാലം, പ്രഭാകരന്‍ തരംഗി ണി തുടങ്ങിയവരെയാണ് ചടങ്ങില്‍ അനുമോദിച്ചത്.
ഇന്ന് ആദ്യകാല നാടക ങ്ങളു ടെ സമകാലീക പ്രസക്തി എന്ന വിഷയത്തില്‍ നടക്കുന്ന സെമി നാര്‍ സേവ്യര്‍ പുല്‍പ്പാട് ഉദ്ഘാട നംചെയ്യും.നാടക മത്സരത്തി ന്റെ ഭാഗമായി ഫോട്ടോപ്രദര്‍ശന വും നാടകചരിത്രപ്രദര്‍ശനവും ഒരുക്കിയിരുന്നു.

No comments:

Post a Comment