Latest News

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവവധു മരണപ്പെട്ടു

പരിയാരം: ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന നവവധു മരണപ്പെട്ടു. പുളിങ്ങോം എടവരമ്പിലെ സജി-വാസന്തി ദമ്പതികളുടെ മകള്‍ വാഴേപ്പറമ്പില്‍ നിഖില(20)യാണ് ഇന്നലെ രാത്രി പതിനൊന്നര മണിയോടെ മരണപ്പെട്ടത്. ചിറ്റാരിക്കാല്‍ ആയന്നൂരില്‍ താമസക്കാരനും മേസ്ത്രി പണിക്കാരനുമായ സുമിത്തിന്റെ ഭാര്യയാണ്. രണ്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഭര്‍ത്താവ് സുമിതിനോടൊപ്പം ചിറ്റാരിക്കാല്‍ ആയന്നൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു. ഇക്കഴിഞ്ഞ പതിമൂന്നിന് ഉച്ചയ്ക്ക് യുവതി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.ചിറ്റാരിക്കാല്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

No comments:

Post a Comment