Latest News

സംഘര്‍ഷം പടരുന്നു പോലീസ് സ്റ്റേഷന് തീയിട്ടു

ചെന്നൈ: ജെല്ലിക്കെട്ട് പ്ര ക്ഷോഭം ചെന്നൈയില്‍ അക്രമാ സക്തമാകുന്നു. പ്രതിഷേധക്കാര്‍ ഐഎസ് ഹൗസ് പോലീസ് സ്റ്റേഷനു തീയിട്ടു. സമരക്കാര്‍ പോലീസ് സ്റ്റേഷനിലേക്കു പെട്രോള്‍ ഒഴിക്കു കയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിര വധി പ്രതിഷേധക്കാര്‍ക്കു പരിക്കേറ്റു.
നിരോധനത്തിനെതിരെ സമരം നടത്തുന്നവരെ ചെന്നൈയിലെ മറീന ബീച്ചില്‍ നിന്ന് ഒഴിപ്പി ക്കാനുള്ള പോലീസ് നീക്കത്തി നിടെ സംഘര്‍ഷം. പോലീസ് ലാ ത്തിവീശുകയും സമരക്കാര്‍ക്കു നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ചെയ്തു. സംഭവത്തില്‍ പരിക്കേ റ്റ പത്ത് പേരെ സമീപത്തെ ആശുപത്രിയിലെത്തിച്ചു.
മറീനാ ബീച്ചില്‍ രാവിലെ തന്നെ പോലീസ് ഉദ്യോഗസ്ഥ രെത്തി സമരം അവസാനിപ്പി ക്ക ണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. സമരം വിജയിച്ചെന്നും പിരിഞ്ഞു പോകണമെന്നുമുള്ള അഭ്യര്‍ത്ഥ ന സമരക്കാര്‍ തള്ളിയതോടെ യാണു പോലീസ് നടപടി തുട ങ്ങിയത്.
വന്‍ പോലീസ് സന്നാഹം ബീ ച്ചിലെത്തി ഒഴിപ്പിക്കല്‍ നടപടി കള്‍ തുടങ്ങിയതോടെ പ്രതിരോ ധമുറകളുമായി സമരക്കാരും രംഗത്തെത്തുകയായിരുന്നു.
ഇതിനിടെ സമരക്കാര്‍ ആത്മ ഹത്യാ ഭീഷണിയും മുഴക്കി. ബ ലം പ്രയോഗിച്ചു പിരിച്ചുവിടാന്‍ ശ്രമിച്ചാല്‍ കടലില്‍ച്ചാടുമെന്ന് സമരക്കാര്‍ ഭീഷണി മുഴക്കി യതോടെ പോലീസ് സമവായ ത്തിനുള്ള ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ സമരക്കാര്‍ അതിനു വഴങ്ങാതെ വന്നതോടെയാണ് പോലീസ് ലാത്തിവീശിയത്. ബലപ്രയോഗത്തിലൂടെ പ്ര തിഷേധക്കാരെ ഒഴിപ്പിക്കാനാണ് തീരുമാനം.

No comments:

Post a Comment