Latest News

സുപ്രിംകോടതി വിധി പോരാട്ടത്തിനു കരുത്ത് നല്‍കും

പയ്യന്നൂര്‍:കാസര്‍ഗോഡ് എന്‍ ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആ ശ്വാ സം നല്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ വിധിക്ക് അം ഗീകാരം നല്കികൊണ്ട് ഡി.വൈ.എഫ്.ഐ നല്കിയ കേസില്‍ സു പ്രിംകോടതി വിധി കീടനാശിനിക്കെതിരായ പോരാട്ടത്തിനു കരു ത്തു നല്‍കുന്നതാണ്. കീടനാശി നി കമ്പനികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുപ്രിം കോടതി വിധി കല്‍പിച്ചിരിക്കെ അത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരുമെന്ന് ആശ്വസിക്കാവുന്നതാണെന്നും പയ്യന്നൂര്‍ 'നവയാനം' കോ-ഓര്‍ഡിനേറ്റര്‍ പി.എം. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു. എം. ഉണ്ണികൃഷ്ണന്‍, പി. ജയരാജന്‍, താനിയ കെ. ലീല എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment