Latest News

ധനരാജ് സ്മാരക വോളി നാളെ തുടങ്ങും

ബൈക്ക് റാലി ഇന്ന്

പയ്യന്നൂര്‍:സംഘം കുന്നരുവിന്റേയും ഡിവൈഎഫ്‌ഐ കുരിശുമുക്ക്, ഇഎംഎസ് നഗര്‍ യൂണിറ്റുകളുടേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ധനരാജ് സ്മാരക വോളി നാളെ മുതല്‍ ഇരുപത്തിയൊമ്പത് വരെ കുരിശുമുക്കിലെ രാമന്തളി പഞ്ചായത്ത് മിനി സ്‌റ്റേഡിയത്തില്‍ നടത്തപ്പെടും.
നാളെ വൈകുന്നേരം അഞ്ച് മണിക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍ സില്‍ പ്രസിഡന്റ് ഒ.കെ.വിനീഷ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും.രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി.ഗോവിന്ദന്‍ വിശിഷ്ടാതിഥിയായി സംബന്ധിക്കും.
29ന് ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം സി.കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരംഅഞ്ചരമണിക്ക് ആരംഭിക്കുന്ന മത്സരങ്ങളില്‍ ഫിനിക്‌സ് പാണപ്പുഴ, യുവധാര പടപ്പേങ്ങാട്, റെഡ് സ്റ്റാര്‍ കണ്ടോന്താ ര്‍, ഫ്രണ്ട്‌സ് മുത്തത്തി, സംഘം കുന്നരു, ഐഎന്‍എസ് സാമോറിന്‍ ഏഴിമല, പയ്യന്നൂര്‍ കോളേജ്, സ്പാര്‍ക്ക് മങ്കര എന്നീ ടീമുകള്‍ മാറ്റുരക്കും.
ടൂര്‍ണമെന്റിന്റെ മുന്നോടിയായി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ബൈക്ക് റാലിനടക്കും.

No comments:

Post a Comment