Latest News

ഓട്ടോഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം; ആറുപേര്‍ക്കെതിരെ കേസ്

നീലേശ്വരം: നീലേശ്വരത്ത് വി എസ് പക്ഷത്തെയും ഔദ്യോഗിക പക്ഷത്തെയും ഓട്ടോഡ്രൈവര്‍മാര്‍ തമ്മിലുള്ള സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരി ക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് ആറുപേര്‍ ക്കെ തിരെ നീലേശ്വരം പോലീസ് കേസെടുത്തു. വി എസ് ഓട്ടോസ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവര്‍മാരായ സുധാകരന്‍, ബൈജു എന്നിവര്‍ക്കെതിരെയും ഔദ്യോഗികപക്ഷത്തെ ഓട്ടോഡ്രൈവര്‍മാരായ കണ്ണന്‍, സാദിഖ്, ഷാജി, ബാബു എന്നിവര്‍ ക്കെ തിരെയുമാണ് കേസെടുത്തത്.സിഐടിയു പ്ര വര്‍ത്തകരും ഓട്ടോഡ്രൈവര്‍ മാരുമായ കെ വി സു രേഷ്, ബൈജു എന്നിവരുടെ പരാതിയില്‍ ര ണ്ടു കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഓ േട്ടാ റിക്ഷാ തൊഴിലാളിയൂണിയന്‍ (സി ഐ ടി യു) ഏരിയാപ്രസിഡന്റ് മുരളി ചെറുവത്തൂര്‍, വി എസ് ഓട്ടോസ്റ്റാന്‍ഡ്‌യൂണിറ്റ് സെക്രട്ടറിബൈജു, സി ഐ ടി യു പ്രവര്‍ത്തകന്‍ തട്ടാച്ചേരി രവി എന്നിവ ര്‍ക്കാണ് ഇന്നലെ ഇരുവിഭാഗങ്ങള്‍ തമ്മിലു ണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരി ക്കേറ്റ മുരളി പരിയാരം മെഡിക്കല്‍ കോളജാശു പത്രിയില്‍ ചികില്‍സയിലാണ്.ബൈജുനീലേ ശ്വരം താലൂക്കാശുപത്രിയില്‍ ചികില്‍സയില്‍ കഴി യുന്നു ണ്ട്.രവിയെ പ്രഥമശുശ്രൂഷനല്‍കിയശേഷം വിട്ടയച്ചു.

No comments:

Post a Comment