Latest News

ഗാന്ധിനിന്ദ: സംസ്ഥാന സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് സുധീരന്‍

തൃശൂര്‍: മഹാത്മാഗാന്ധിരക്തസാക്ഷിത്വ ദിന ചടങ്ങ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ഗാന്ധി ജിയുടെ പേര് പറയാതെ സംസ്ഥാന സര്‍ക്കാര്‍ ഇറ ക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ച് ജനത്തോട് മാപ്പ്പ റയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍വാര്‍ത്താസമ്മേളനത്തില്‍ ആവശ്യ പ്പെട്ടു.
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജീവന്‍ വെടി ഞ്ഞവരുടെ സ്മരണക്ക് എന്നാണ് സര്‍ക്കു ലറില്‍ പറയുന്നത്. ജനുവരി മുപ്പത് കാലങ്ങളായി ലോക മാകെ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമാ യാണ് ആചരിക്കുന്നത്. എന്നാല്‍ പൊതുഭരണ വ കുപ്പ് ഇറക്കിയ സര്‍ക്കുലറില്‍ ഗാന്ധിജിയെന്ന ഒരു പേരേയില്ല. ഗാന്ധി നിന്ദയുടെയും അസഹിഷ്ണു തയുടെയും കാര്യത്തില്‍ സി.പി.എം ബി.ജെ.പിക്ക് ഒപ്പമാണെന്ന് വ്യക്തമാക്കുന്നതാണ്ഈ സര്‍ക്കു ലറെന്ന് അദ്ദേഹം പറഞ്ഞു.
പൊതുഭരണ വകുപ്പിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി ഉള്‍പ്പെടെ നിരവധി പേര്‍ കാണുകയും ഹൈകോടതിക്കുള്‍പ്പെടെ അയക്കുകയും ചെയ്യുന്ന സര്‍ക്കുലര്‍ രാജ്യത്തിന് അപമാനമാണ്. ഗാന്ധി ജിയുടെ രക്തസാക്ഷിത്വ ദിനം പ്രത്യേകം പരാമര്‍ ശിച്ച് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment