Latest News

നല്ലഭൂമി ജൈവ കാര്‍ഷിക ചന്ത 11ന്

പയ്യന്നൂര്‍: നല്ലഭൂമി, ഭക്ഷ്യ ആരോഗ്യ സ്വരാജ് കൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രതിമാസ ജൈവകര്‍ഷക സംഗമവും ജൈവ കാര്‍ഷികോല്‍പന്ന ചന്തയും പതിനൊന്നിന് ശനിയാഴ്ച രാവിലെ പത്ത് മണി മുതല്‍ പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ വെച്ച് നടക്കും. ജൈവ കര്‍ഷകര്‍ ഉല്‍പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളില്‍ എത്തിക്കും.
ജൈവകര്‍ഷക സംഗമത്തോടനുബന്ധിച്ച് പ്രകൃതി കര്‍ഷകന്‍ കുര്യാച്ചന്‍ തെരുവംകുന്നേല്‍ ഇരുപത് വര്‍ഷത്തെ തന്റെ ക്രകൃതികൃഷി അനുഭവങ്ങള്‍ പങ്കുവെക്കും. 

No comments:

Post a Comment