Latest News

വിവാഹം നടക്കേണ്ട വീട്ടില്‍ നിന്നും 12 പവന്‍ സ്വര്‍ണം കവര്‍ന്ന നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: വിവാഹം നടക്കേണ്ട വീട്ടില്‍ നിന്നും പന്ത്രണ്ട് പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ എട്ടോളം കേസുകളില്‍ പ്രതി യായ യുവാവിനെ ബദിയടുക്ക പോലീസ് അറസ്റ്റുചെയ്തു. മുള്ളേ രിയയിലെ അശോകന്‍ (38) ആണ് അറസ്റ്റിലായത്. കൂട്ടുപ്രതികളായ മറ്റുരണ്ടുപേരെ പോലീസ് അന്വേഷിച്ചുവരികയാണ്.
ഇക്കഴിഞ്ഞ ജനുവരി മുപ്പത്തിയൊന്നിന് രാത്രി ഏഴ് മണിക്കും ഏഴരക്കും ഇടയില്‍ ബാറടുക്കയിലെ ശാരദയുടെ വീട്ടിലാണ് കവര്‍ ച്ച നടന്നത്. ശാരതയുടെ മകള്‍ നിഷയുടെ വിവാഹം മാര്‍ച്ചില്‍ നടക്കാനിരിക്കുകയായിരുന്നു. ഇതിനായി സൂക്ഷിച്ച പന്ത്രണ്ട് പവന്‍ സ്വര്‍ണമാണ് കവര്‍ച്ചചെയ്യപ്പെട്ടത്. ശാരതയും മകള്‍ നിഷയും വീടുപൂട്ടി രാത്രി ഏഴ് മണിയോടെ ടൗണിലേക്ക് പോയതായിരുന്നു. തിരിച്ച് ഏഴര മണിയോടെ എത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയില്‍ കാണപ്പെട്ടത്. നിഷയുടെ പരാതിയില്‍ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടയിലാണ് പ്രതി പിടിയിലായത്.
വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്ത്, ബദിയടുക്ക എസ് ഐ ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതി അശോകനെ അറസ്റ്റുചെയ്തത്. അബ്ക്കാരി കേസിലും ആട് മോഷണക്കേസിലും അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അശോകനെന്ന് പോലീസ് പറഞ്ഞു. പിടിയിലാകാനുള്ള മറ്റു രണ്ട് പേര്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതി അശോകനെ ഇന്ന് വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment