Latest News

ഓട്ടോയില്‍ കടത്തുകയായിരുന്ന 130 കുപ്പി മദ്യവുമായി മധ്യവയ്‌സകന്‍ പിടിയില്‍

പയ്യന്നൂര്‍: ഓട്ടോയില്‍ കടത്തുകയായിരുന്ന നൂറ്റിമുപ്പത് കുപ്പി മാഹി മദ്യവുമായി മധ്യവയസ് കനെ എക്‌സൈസ് സംഘം പിടികൂടി.
കരിവെള്ളൂര്‍ പുത്തൂരിലെ പ ടിഞ്ഞാറ്റയില്‍ രാജേന്ദ്രനെ(49)യാണ് പയ്യന്നൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി വാസുദേവന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ഭാസ്‌കരന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ടി. സന്തോഷ്, വിജയന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.കെ. രാജീവന്‍, പി.വി ശ്രീനിവാസന്‍, കെ. രാജീവന്‍, പ്രകാശന്‍ എന്നിവരടങ്ങിയ സംഘം വാഹനപരിശോധനക്കിടെ പെരുമ്പയില്‍ വെച്ച് പിടികൂടിയത്.
മദ്യം കടത്താന്‍ ഉപയോഗിച്ച കെ.എല്‍. 13-യു. 5847നമ്പര്‍ ഓ ട്ടോറിക്ഷയും അധികൃതര്‍ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

No comments:

Post a Comment