Latest News

ശശികല പാര്‍ട്ടി ആസ്ഥാനത്ത്; 131 എംഎല്‍എമാരുടെ പിന്തുണ, നിര്‍ണായക യോഗം ചേരുന്നു

 ചെന്നൈ:• തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനി ശ്ചിതതത്വം തുടരുന്ന തിനിടെ നിയമ സഭാകക്ഷി യോഗത്തിനായി അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറി വി.കെ.ശശികല പാര്‍ട്ടി ആസ്ഥാനത്തെത്തി. പ്രവര്‍ത്തകരും എംഎല്‍എമാരുമായി വലിയൊരു സംഘം ഇവിടെ കൂടിയിട്ടുണ്ട്. കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം വിമതശബ്ദം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് അടിയ ന്തരയോഗം വിളിച്ചത്.
ശശികലയ്ക്ക് 131 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പാര്‍ട്ടി ചാനലായ ജയ ടിവി അവകാശപ്പെട്ടു.
നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 117 എംഎല്‍ എമാരുടെ പിന്തുണയാണ് വേണ്ടത്.
ശശികലയ്‌ക്കെതിരെ തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം രംഗത്തെത്തിയതിനെ തുടര്‍ന്ന് തമിഴ് രാഷ്ട്രീയം കലങ്ങിമറിഞ്ഞ അവസ്ഥയിലാണ്. 

No comments:

Post a Comment