Latest News

കെ.എസ്.എസ്.പി.യു.കണ്ടങ്കാളി ഏരിയാ രജതജൂബിലി സമ്മേളനം 14ന്

പയ്യന്നൂര്‍: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ കണ്ടങ്കാളി ഏരിയ രജതജൂബിലി സമ്മേളനം പതിനാലിന് ചൊവ്വാഴ്ച കണ്ടങ്കാളി വായനശാലാ ആന്റ് ഗ്രന്ഥാലയം ഹാളില്‍ നടക്കും.
ഏരിയാ പ്രസിഡണ്ട് പി. ബാലന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ടൗണ്‍ ജോയിന്റ് സെക്രട്ടറി പി. നാരായണന്‍ ഉദ്ഘാടനം ചെയ്യും. ജി.ഡിനായര്‍, പി.എം. ഉണ്ണികൃഷ്ണന്‍ അടിയോടി, ടൗണ്‍ സെക്രട്ടറി അച്ചുതന്‍ പുത്തലത്ത് ടൗണ്‍ വൈസ് പ്രസിഡണ്ട് ഇ.പി. ബാലകൃഷ്ണന്‍ നമ്പ്യാര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ഏരിയാ സെക്രട്ടറി കെ. പത്മനാഭന്‍ സ്വാഗതം പറയും.
2016-17 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരവ് ചെലവ് കണക്ക്, ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിക്കല്‍, ചര്‍ച്ച പുതിയ വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കല് എന്നിവ നടക്കും.

No comments:

Post a Comment