Latest News

കെ.എസ്.എസ്.പി.യു.കൊക്കാനിശ്ശേരി ഏരിയാ രജതജൂബിലി സമ്മേളനം 16ന്

പയ്യന്നൂര്‍: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ കൊക്കാനിശ്ശേരിഏരിയ രജതജൂബിലി വാര്‍ഷിക സമ്മേളനം പതിനാറിന് വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് പെന്‍ഷന്‍ ഭവനിലെ ആര്‍വിസി പൊതുവാള്‍ നഗറില്‍ നടക്കും. യോഗത്തില്‍ എണ്‍പത് വയസ്സ് പൂര്‍ത്തിയായ മെമ്പര്‍മാരെ ആദരിക്കും.
രാവിലെ പത്ത് മണിക്ക് പ്രാര്‍ത്ഥന.ഏരിയാ പ്രസിഡണ്ട് എന്‍.കെ. രാഘവന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ജില്ലാ രക്ഷാധികാരി പി.പി. ഭാസ്‌കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് വി.പി. കൃഷ്ണപൊതുവാള്‍ എണ്‍പത് വയസ്സ് കഴിഞ്ഞ മെമ്പര്‍മാരെ ആദരിക്കും.സംസ്ഥാന കൗണ്‍സിലര്‍ എം. രാഘവന്‍ മാസ്റ്റര്‍, ടൗണ്‍കമ്മിറ്റി സെക്രട്ടറി അച്ചുതന്‍ പുത്തലത്ത്, ടൗണ്‍ വൈസ് പ്രസിഡണ്ട് കെ.കെ. രാജലക്ഷ്മി ടീച്ചര്‍എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ഏരിയാ സെക്രട്ടറി കെ. ബാലകൃഷ്ണന്‍ മാരാര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി എം. ജനാര്‍ദ്ദന്‍ നന്ദിയും പറയും.
2016-17 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരവ് ചെലവ് കണക്ക്, ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിക്കല്‍, ചര്‍ച്ച പുതിയ വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കല്‍ എന്നിവ നടക്കും.

No comments:

Post a Comment