Latest News

തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ തീപിടുത്തം; 16 വാഹനങ്ങള്‍ കത്തിനശിച്ചു

 തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ തീപിടുത്തം. പതിനാറ് വാഹനങ്ങള്‍ കത്തിനശിച്ചു ഇന്നലെ രാത്രി പതിനൊന്നര മണിയോടെയായിരുന്നു തീപിടുത്തമുണ്ടായത്.
തീപിടുത്തത്തില്‍ പതിനഞ്ച് ബൈക്കുകളും ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയും ഒരു സൈക്കിളും കത്തിനശിച്ചു. സ്‌റേറഷന്‍ വളപ്പിലെ കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് തീപടര്‍ന്നുപിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തളിപ്പറമ്പ് അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. ട്രാന്‍സ്‌ഫോര്‍മറിന് സമീപത്തെ കൂറ്റന്‍ തേക്ക്മരവും ഭാഗികമായി കത്തിനശിച്ചു. പോലീസ് സ്റ്റേഷന് മുന്നില്‍ വി വി ധ കേസുകളിയായി പിടികൂടിയ നൂറിലേറെ ബൈക്കുകളും മണല്‍ കടത്തിയതിന് പിടികൂടിയ ഗുഡ്‌സ് ഓട്ടോറിക്ഷകളും മിനിലോറികളും നിര്‍ത്തിയിട്ടിരുന്നു. തീപിടിച്ച വാഹനങ്ങളുടെ ടാങ്കുകളിലൊന്നും ഇന്ധനം ഇല്ലാതിരുന്നതി നാല്‍ വന്‍ ദുരന്തം ഒഴിവായി. ഇവയിലേതിലെങ്കിലും പെട്രോള്‍ ഉണ്ടായിരുന്നുവെങ്കില്‍ സ്ഥിതി ഭീകരമാകുമായിരുന്നു. അടുത്തിടെ പിടികൂടിയ പൊട്രോള്‍ ഉള്ള വാഹനങ്ങള്‍ കൂടി പാര്‍ക്ക് ചെയ്ത സ്ഥലത്ത് ഉണ്ടായിരുന്നുവെങ്കി ലുംതീപടരും മുമ്പേ തടയാന്‍ കഴി ഞ്ഞു. പ്രിന്‍സിപ്പല്‍ എസ് ഐ പി.എ.ബിനുമോഹന്‍ ഉള്‍പ്പെടയു ള്ളവര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്ന സമയത്താണ് സ്‌ഫോടനത്തോ ടെ തീപടര്‍ന്നുപിടി—ച്ചത്. ട്രാന്‍ സ്‌ഫോര്‍മറിന് സമീപം കരിയിലകള്‍ കൂടിക്കിടന്നതാണ് തീ പെട്ടെന്ന് പടര്‍ന്നുപിടിക്കാനിടയാക്കിയത്. കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി ലൈന്‍ ഓഫ് ചെയ്ത് വൈദ്യുതി വിതരണം നിര്‍ത്തിവെച്ചു. മരക്കൊമ്പുകള്‍ ലൈനില്‍ ഉരസി കമ്പികള്‍ തമ്മില്‍ കൂട്ടിയുരസിയതാണ് തീപിടിക്കാ ന്‍ കാരണമെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. ട്രാന്‍സ്‌ഫോര്‍മറിന് സമീപത്തുനിന്നും വാഹനങ്ങള്‍ നീക്കം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.




No comments:

Post a Comment