Latest News

വാഹനപ്രചരണ ജാഥ 17ന് പയ്യന്നൂരില്‍; സംഘാടകസമിതി രൂപീകരിച്ചുവഴിയോരക്കച്ചവടക്കാരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും 22ന്

 പയ്യന്നൂര്‍: വഴിയോര കച്ചവടക്കാരുടെ തൊഴില്‍ സംരക്ഷിക്കുക, ക്ഷേമവും ജീവനോപാധിയും ഉറപ്പുവരുത്താന്‍ പഞ്ചായത്ത്, മുനിസിപ്പല്‍ തലത്തില്‍ ഉപദേശകസമിതി രൂപീകരക്കുക, ക്ഷേമനിധി നടപ്പിലാക്കുക, സുപ്രീംകോടതി വിധി നടപ്പാക്കുക, പാര്‍ലിമെന്റ് പാസ്സാക്കിയ വഴിയോര കച്ചവട തൊഴിലാളി സംരക്ഷണ നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫിബ്രവരി ഇരുപത്തിരണ്ടിന് ബുധനാഴ്ച തെരുവോരക്കച്ചവടക്കാരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടക്കും.
മാര്‍ച്ചിന്റെ മുന്നോടിയായി നടക്കുന്ന ജില്ലാ വാഹനപ്രചരണജാഥ പതിനേഴിന് രാവിലെ ഒമ്പത് മണിക്ക് പയ്യന്നൂരില്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
അരക്കന്‍ബാലന്‍ ജാഥാലീഡറും കെ.വി നാരായണന്‍ ജാഥാമാനേജറും പി.പി. കുഞ്ഞപ്പന്‍, പൂക്കോടന്‍ ചന്ദ്രന്‍, കെ.ജെ. അപ്പച്ചന്‍, എന്‍. കൃഷ്ണന്‍, കെ. രാജീവന്‍ ജാഥാംഗങ്ങളുമായിരിക്കും.വൈകുന്നേരം അഞ്ച് മണിക്ക് കണ്ണൂരില്‍ നടക്കുന്ന സമാപന പൊതുയോഗം ആര്‍.വി. ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്യും.
പയ്യന്നൂരില്‍ നടക്കുന്ന ജാഥാ ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിനാവശ്യമായ സംഘാടകസമിതി രൂപീകരണയോഗം പയ്യന്നൂര്‍ ട്രേഡ് യൂനിയന്‍സെന്ററില്‍ വെച്ച് നടന്നു. പി.വി. കുഞ്ഞപ്പന്‍, കെ. രാഘവന്‍, വി.കെ. ബാബുരാജ്, എന്‍.കൃഷ്ണന്‍, കെ.വി.ബാബു, വി. പത്മനാഭന്‍, കെ. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.
കെ. രാഘവന്‍ ചെയര്‍മാനും എന്‍. കൃഷ്ണന്‍ കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു

No comments:

Post a Comment