Latest News

മീങ്കുഴി തീരം-17'ദ്വിദിന ചിത്രകലാ ക്യാമ്പ് നാളെയും മറ്റന്നാളും

 പയ്യന്നൂര്‍: കേരള ചിത്രകലാ പരിഷത്ത് കണ്ണൂര്‍ സംഘടിപ്പിക്കുന്ന ദ്വിദിനചിത്രകലാ ക്യാമ്പ് കാനായിയിലെ മീന്‍കുഴി ഡാം പരിസരത്തുവെച്ച് മീന്‍കുഴി തീരം 2017 എന്ന പേരില്‍ നാളെയും മറ്റന്നാളുമായി നടക്കുമെന്ന് സംഘാടകരായ ഉണ്ണി കാനായി, വിനോദ് പയ്യന്നൂര്‍, നാസര്‍ ചപ്പാരപ്പടവ്, കൃഷ്ണന്‍ മാസ്റ്റര്‍ കെ, കലേഷ് കലാലയ, റോഷ്‌നി വിനോദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചിത്രകലയെ ഗൗരവമായി സമീപിക്കുന്ന ചിത്രകാരന്മാരുടെ കൂട്ടായ്മയാണ് കേരള ചിത്രകലാ പരിഷത്ത് ലക്ഷ്യമാക്കുന്നത്. വളര്‍ന്നുവരുന്ന ചിത്രകാരന്മാരെ പ്രോത്സാഹിപ്പിക്കാനും ചിത്ര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക, സംവാദങ്ങള്‍ സംഘടിപ്പിക്കുക എന്ന നിലയില്‍ ചിത്രകലാ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും ചിത്രകലാ രംഗത്ത് വരുന്ന ഏറ്റവും പുതിയ പ്രവണതകളെ മനസ്സിലാക്കുന്നതിന് നിരവധി ക്ലാസുകള്‍ പരിഷത്ത് സംഘടിപ്പിക്കാറുണ്ടെന്നും അവശത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുവാന്‍ ആവുന്ന രീതിയില്‍ പരിഷത്ത് മുന്നോട്ടുവരാറുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
നാളെ രവിലെ പത്ത് മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്യും. ഹരീന്ദ്രന്‍ ചാലാട് അധ്യക്ഷനായിരിക്കും. ഗോവിന്ദന്‍ കണ്ണപുരം മുഖ്യാതിഥിയായിരിക്കും. കെ.എം. ശിവകൃഷ്ണന്‍ പ്രകൃതിയും ചിത്രകാരനെയും കുറിച്ചും കെ.കെ.ആര്‍ വെങ്ങര ശില്‍പകലയെക്കുറിച്ചും സംസാരിക്കും. വിനോദ് പയ്യന്നൂര്‍ ചിത്രകാരന്മാരെ പരിചയപ്പെടുത്തു. കൗണ്‍സിലര്‍മാരായ പി. ഭാസ്‌കരന്‍, വനജാക്ഷി ഇ.എന്നിവരും കെ.കെ.സജേഷും ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. നാസര്‍ചപ്പാരപ്പടവ് സ്വാഗതവും രാജീവന്‍ പാറയില്‍ നന്ദിയും പറയും.
വൈകുന്നേരം ഏഴുമണിക്ക് കേണല്‍ സുരേശന്‍ വി.പിയുടെ അധ്യക്ഷതയില്‍ കലാവിരുന്ന് നടക്കും.
ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനവും ചിത്രകാരന്മാരെ ആദരിക്കലും പൊന്ന്യംചന്ദ്രന്‍ നിര്‍വ്വഹിക്കും. ടി.ഐ മധുസൂദനന്‍ അധ്യക്ഷനായിരിക്കും. ദാമോദരന് വെള്ളോറ, ഉണ്ണി കാനായി എന്നിവര് ക്യാമ്പ് അവലോകനം നടത്തും. കെ.കൃഷ്ണന്‍ മാസ്റ്റര്‍, ദാസന്‍പണിക്കര്‍, എം.വി കണ്ണന്, സുരേന്ദ്രന്‍ കൂക്കാനം, രാമചന്ദ്രന്‍ ഇഎന്നിവര്‍ ആശംസകള്‍ നേര്‍ ന്ന് സംസാരിക്കും. വര്‍ഗ്ഗീസ് കളത്തില്‍ സ്വാഗതവും എ. സത്യനാഥ് നന്ദിയും പറയും.അമ്പതളം ചിത്രകാരന്മാര്‍ ക്യാമ്പില്‍ പങ്കെടുക്കും. 

No comments:

Post a Comment