Latest News

രാമന്തളി 17 ശുഹദാ മഖാം ഉറൂസ് ഇരുപത്തിരണ്ടിന് ആരംഭിക്കും

രാമന്തളി: ഉത്തര കേരളത്തിലെ പ്രസിദ്ധമായ രാമന്തളി 17 ശുഹദാമഖാം ഉറൂസും സ്വലാത്ത് വാര്‍ഷികവും ഫിബ്രവരി ഇരുപത്തിരണ്ടുമുതല്‍ ഇരുപത്തിയാറുവരെ നടക്കും. ഇരുപത്തിരണ്ടിന് വൈകുന്നേരം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് സി.എം.ടി മുഹമ്മദ്കുഞ്ഞി ഹാജി പതാക ഉയര്‍ത്തും.തുടര്‍ന്ന് തെക്കുമ്പാട് മഖാമിലേക്ക്‌സിയാറത്ത് യാത്ര നടത്തും.
രാത്രി നടക്കുന്ന സമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി ചെ യര്‍മാന്‍ സി.എം.ടി മുഹമ്മദ് കുഞ്ഞിഹാജി അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ്തങ്ങല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.ഡോ. സുബൈര്‍ഹുദവി ചേകന്നൂര്‍, അബ്ദുറഷീദ്‌സഅദി, ശമീര്‍ഹൈതമി തുടങ്ങിയവര്‍ പ്രസംഗിക്കും. ഉറൂസ് കമ്മിറ്റി ജനറല്‍ കണ്‍വീന ര്‍ കെ.പി.സി അബ്ദുറഹ്മാന്‍ സ്വാഗതവും കണ്‍വീനര്‍ പി.പി. മുഹമ്മദലിഹാജി നന്ദിയും പറയും.
തുര്‍ന്നുള്ള ദിവസങ്ങളില്‍ ആശിഖ് ഇബ്രാഹിം ചെമ്മാട്, അബ്ദുസലാം ബാഖവി ഒഴുകൂര്‍, അഷ്‌റഫ് അശ്‌റഫി കാസര്‍കോട്എന്നിവര്‍ മതപ്രസംഗം നടത്തും.
ഇരുപത്തിയാറിന് നടക്കുന്ന സമാപനസമ്മേളനവും മാസാന്തം 17ശുഹദാ മഖാമില്‍ വെച്ച് നടത്തുന്ന സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷികവും ശൈഖുന ഏലംകുളംബാപ്പുമുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ അധ്യക്ഷത വഹിക്കും. പരിപാടിയില്‍ സി.എച്ച് ഇബ്രഹിംമദനി, പി.കെ. അഹമ്മദ്കുട്ടി മൗലവി, ഹാഫിള് അശ്‌റഫ് ഫൈസി എന്നിവര്‍ പ്രസംഗിക്കും. ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇ. അബൂബക്കര്‍ ഹാജി സ്വാഗതവും ഉറൂസ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ പി.#െ. അബ്ദുലത്തീഫ് നന്ദിയും പറയും.

No comments:

Post a Comment