Latest News

ഇണ്ടോനേഷ്യ:18000 ദ്വീപുകള്‍ ചേര്‍ന്ന രാജ്യം-2

സുറബയാ ദ്വീപിന്റെ കുറച്ചകലെയാണ് ഇണ്ടോനേഷ്യന്‍ തലസ്ഥാനമായ ജകാര്‍ത്ത. ഏക ഹിന്ദുമത ഭൂരപക്ഷ പ്രദേശമായ ബാലിദ്വീപ്, സുമാത്രദ്വീപ്, ബോര്‍ണിയോ, ആച്ചെ, സുലാവസി തുടങ്ങിയ ദ്വീപ് നഗരങ്ങള്‍ അകലങ്ങളില്‍ സ്ഥിതി ചെയ്യുന്നു. ഈ ദ്വീപുകളെ ബന്ധിപ്പിക്കാന്‍ വിമാന സര്‍വ്വീസുകളും ബോട്ടുസര്‍വ്വീസുകളുമുണ്ട്. 18108 ദ്വീപുകള്‍ അടങ്ങിയതാണ് ഇണ്ടോനേഷ്യ. ഇതില്‍ 7000 ദ്വീപുകളില്‍ ജനവാസമുണ്ട്. ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്ത് നാലാം സ്ഥാനമാണ് ഇണ്ടോനേഷ്യക്ക്. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ പകുതിയും ജാവാ എന്ന ദ്വീപിലാണുള്ളത്. ഞങ്ങള്‍ വിമാനമിറങ്ങിയ സുറബയാ ദ്വീപും വളരെ വലുതാണ്. ലോകത്തെ ഏറ്റവും വലിയ ജനവാസ കേന്ദ്രങ്ങളിലൊന്നാണ് ജാവാ. ഈ ദ്വീപിന്റെ നദിയുടെ നീളം
540 കി, മീറ്ററാണ്2015ലെ സെന്‍സസ് അനുസരിച്ച് ഇണ്ടോനേഷ്യയിലെ ജനസംഖ്യ ഇരുപത്തിയാറ് കോടിയാണ്. ഇതില്‍ മുസ്ലിംകള്‍ എണ്‍പത്തിയെട്ടും
 ക്രൈസ്തവര്‍ എട്ടും ഹിന്ദുക്കള്‍ മൂന്നും ബുദ്ധര്‍ ഒരു ശതമാനവുമാണുള്ളത്.ഇപ്പോള്‍ ഇത് മുസ്ലിം രാഷ്ട്രമാണെങ്കിലും നേരത്തെ ജാവയും
 സുമാത്രയും ഹിന്ദു രാജാക്കന്മാരുടെ കീഴിലുള്ള ഹിന്ദു രാജ്യങ്ങളായിരുന്നു. മറ്റ് പ്രദേശങ്ങളില്‍ ഹിന്ദു സ്വാധീനമുണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടിലാണ് ഇസ്ലാംമതത്തിന്റെ സ്വാധീനം ആരംഭിച്ചത്. പുരാണകാലം മുതല്‍ക്കെ ഇന്ത്യയുമായി സാംസ്‌കാരികമായും വ്യാപാരമായും സമ്പര്‍ക്കമുണ്ടായിരുന്നു.
കേരളത്തില്‍ നിന്നും 6500 കി. മീറ്റര്‍ അകലെയാണ് ഇണ്ടോനേഷ്യ. ഇന്ത്യ എന്നര്‍ത്ഥമുള്ള ഇന്‍ഡസും ദ്വീപുകള്‍ എന്നര്‍ത്ഥമുള്ള നീഡോസും ചേര്‍ന്നാണ് ഇണ്ടോനേഷ്യ എന്ന പേര് രൂപപ്പെട്ടത്. തെക്കന്‍ തൈനാകടലിനും, ഇന്ത്യന്‍ മഹാസമുദ്രത്തിനും ഇടയിലാണ് ജാവാകടലിടുക്ക്. പുരാതന ഹിന്ദുക്കള്‍ ഇണ്ടോനേഷ്യന്‍ പ്രദേശങ്ങളെയാകെ ജാവാ എന്നാണ് വിളിച്ചിരുന്നത്
 ഇന്ത്യയുമായി ഗാഢബന്ധമുള്ളതാണ്. പുരാതന ഇണ്ടോനേഷ്യയുടെ
 ചരിത്രം. ഒരു പര്‍വ്വതത്തിന്റെ താഴ് വരയില്‍ നിന്ന് രണ്ടായിരം വര്‍ഷം
 പഴക്കമുള്ള ഗണപതി വിഗ്രഹം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴും ഹിന്ദു സംസ്‌കാരവുമായി ബന്ധമുള്ള പേരുകള്‍ ആളുകള്‍ക്കും സ്ഥാപനങ്ങല്‍ക്കും നിലനില്‍ക്കുന്നുണ്ട്. സുറബയാ പട്ടണത്തില്‍ ഒരു മാര്‍ക്കറ്റിന്റെ പേര് രാമായണ എന്നാണ്. രാഷ്ട്രപിതാവ് സുകാര്‍ണ്ണോയുടെ പേര് സുകര്‍ണ്ണനില്‍ നിന്നും, സുമാത്രയുടെ പേര് സുമിത്രയില്‍ നിന്നും വന്നതാണ്. പ്രധാനമന്ത്രിയായ മേഘാവതിയുടെ പേരും ഇതില്‍ ഉല്‍പ്പെടുന്നു. വനിത, ദേവി, പ്രതാപന്‍ എന്നീ പേരുകളും നിലവിലുണ്ട്. മതതീവ്രവാദം തീരെയില്ലാത്ത രാജ്യമാണിത്.
സുറബയാനഗരത്തില്‍ മലമുകളില്‍ സ്ഥിതി ചെയ്യുന്ന ശുനന്‍ഗിരി സയ്യിദ് ഐനുല്‍യഖീന്‍ എന്ന പ്രശസ്തമായ സൂഫികളുടെ മഖ്ബറകള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു. മുട്ടുവേദനയുളള എന്നെ ഒരു മോട്ടോര്‍ ബൈക്കില്‍ കയറ്റി മല ചുറ്റിയാണ് മുകളില്‍ ഒരാള്‍ എത്തിച്ചത്.പ്രതിഫലം വാങ്ങി ബൈക്കില്‍
 മുകളില്‍കൊണ്ടുവിടുന്ന കുറേ യുവാക്കള്‍ അവിടെ തയ്യാറായി നില്‍പുണ്ട്.
ദര്‍ഗ്ഗകളിലെ പ്രാര്‍ത്ഥനാരീതിയും പരമ്പരാഗത വഹദ് വചന പാരായണവും
 കേരളത്തിലേതുപോലെയാണ്. സംസ്‌കാര സമ്പന്നരും ദയാലുക്കളും സത്യസന്ധരുമാണ് ഇണ്ടോനേഷ്യന്‍ ജനത. പോര്‍ച്ചുഗീസുകാരാണ് ആദ്യം വന്ന
 വിദേശശക്തികള്‍. പിന്നീടുവന്ന ഡച്ചുകാര്‍ മുന്നൂറ്റിയമ്പത് വര്‍ഷം ആധിപത്യം സ്ഥാപിച്ചു. ഇവരില്‍ നിന്നാണ് 1945ല്‍ സ്വാതന്ത്ര്യം നേടിയത്. സ്വതന്ത്ര രാഷ്ട്രത്തിന്റെ പ്രഥമ പ്രസിഡണ്ട് സുകാര്‍ ണ്ണോയാണ്. രാഷ്ട്രപിതാവിന്റെ സ്ഥാനത്തായിരുന്നു ഇദ്ദേഹം. രാഷ്ട്രഭാഷ ഭാസ് ഇണ്ടോനേഷ്യയാണ്. പ്രാദേശിക ഭാഷകള്‍ ധാരാളമുണ്ട്. മലായ് ഭാഷയാണ് ഇതില്‍ പ്രധാനം.
അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, ടിന്‍, ചെമ്പ്, സ്വര്‍ണ്ണം എന്നിവയുടെ വന്‍ നിക്ഷേപം രാജ്യത്തുണ്ട്. തെങ്ങും എണ്ണപനയും ധാരാളമുണ്ട്. ലോകത്ത് ഏറ്റവും അധികം തേങ്ങ ഉത്പാദനമുള്ള രാദ്യം ഇണ്ടോനേഷ്യയാണ്.
റബ്ബറുമുണ്ട്.ജകാര്‍ത്തയില്‍ ലോകത്തിലെ ഏറ്റവും വലിയ മസ്ജിദുകളില്‍ മൂന്നാമത്തേതായി ഇസ്തിഖ്‌ലാല്‍ മോസ്‌കുണ്ട്. തെക്കുകിഴക്കനേഷ്യയിലെ ഏറ്റവും വലിയ പള്ളിയാണിത്. ബാലി ദ്വീപില്‍ ഹിന്ദു മഹാഭൂരിപക്ഷമാണ്.
ക്ഷേത്രങ്ങളാണെങ്ങും രാമേശ്വരത്തിന്റെ പ്രതീതിയാണിവിടെ. ഇണ്ടോനേഷ്യയില്‍ ധാരാളം അഗ്നിപര്‍വ്വതങ്ങളുണ്ട്. ഇതില്‍ അറുപതിലേറെയും സജീവമാണ്. ചിലത് പൊട്ടിത്തെറിക്കാറുണ്ട്.2004 ഡിസംബര്‍ ഇരുപത്തിയാറിന് സംഭവിച്ച സുനാമിദുരന്തമാണ് ചരിത്രത്തിലുണ്ടായ ഏറ്റവും വലിയപ്രകൃതി ദുരന്തം.
സുമാത്രയില്‍ കടലിനടിയില്‍ നിന്ന് ഉദ്ഭവിച്ച ഈ ദുരന്തത്തില്‍ ഇണ്ടോനേഷ്യയിലെ രണ്ടുലക്ഷത്തിലധികം പേര്‍ ഒഴുകിപോയിരുന്നു. സുമാത്രയില്‍ നിന്ന് 146 കി.മീറ്റര്‍ വടക്കോട്ട് ഇന്ത്യയുടെ തെക്കെ അതിര്‍ത്തിയായ നിക്കോബാര്‍ ദ്വീപിലേക്ക് നിമിഷങ്ങള്‍ക്കകം കുതിച്ചെത്തിയ സുനാമി തിരമാലകള്‍ മുപ്പതിനായിരം ആളുകളെ ഇല്ലാതാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും നല്ല സൗമ്യശീലരെന്നറിയപ്പെടുന്ന ഇണ്ടോനേഷ്യന്‍ ജനതയോട് യാത്ര പറഞ്ഞ് ഞാന്‍ വീണ്ടും മലേഷ്യയില്‍ തിരിച്ചെത്തി.

No comments:

Post a Comment