Latest News

ഇണ്ടോനേഷ്യ: 18000 ദ്വീപുകള്‍ ചേര്‍ന്ന രാജ്യം


 കെ.കെ.അസൈനാര്‍ മാസ്റ്റര്‍


മലേഷ്യയിലെ  താമസത്തിനിടയില്‍  ക്വാലാലംപൂര്‍
 വിമാനത്താവളത്തില്‍ നിന്ന് അയല്‍രാജ്യമായ
 ഇന്ത്യോണേഷ്യയിലേക്ക് പോകാന്‍  അവസരമുണ്ടായി.
ഇന്ത്യോനേഷ്യന്‍ നഗരമായ സുറബയായിലെ എയര്‍പോര്‍ട്ടിലാണ് ഇറങ്ങിയത്. കാലാവസ്ഥ മോശമായതിനാല്‍ ഒരു മണിക്കൂറോളം
 വിമാനത്താവളത്തിനു മുകളില്‍ വട്ടമിട്ടു
 കറങ്ങിയതിനുശേഷമാണ് ഇറങ്ങാന്‍ സാധിച്ചത്
 വലിയൊരു  ദ്വീപിലായിരുന്നു ഈ  നഗരം.തലസ്ഥാനമായ ജക്കാര്‍ത്ത കുറേ  ദൂരെയാണ്. മലായന്‍  നാടുകളില്‍ വെച്ച് എറ്റവും വലിയ രാജ്യമാണ്  ഇന്ത്യേനേഷ്യ. സമ്പല്‍സമൃദ്ധിയും  പ്രകൃതരമണീയവുമായ ഈനാട്ടിലേക്ക് മുന്‍കാലത്ത് ധാരാളം മലയാളികള്‍ തൊഴില്‍ തേടി
 എത്തിയിരുന്നു.
അറുപത് വര്‍ഷം മുമ്പ്, സിംഗപ്പൂരിനെക്കാളും
 മലേഷ്യയെക്കാളും തൊഴില്‍ അവസരങ്ങളും ശമ്പളവും  ഇണ്ടോനേഷ്യയിലാണ്  ലഭിച്ചിരുന്നത്. പയ്യന്നൂരും പരിസരത്തുമുള്ള ധാരാളം ആളുകള്‍ ആ കാലത്ത് ഇണ്ടോനേഷ്യയിലെക്കാണ് പോയിരുന്നത്. പണത്തിന്റെ മൂല്യം കുത്തനെ ഇടിഞ്ഞ് സമ്പദ് രംഗം  താറുമാറായപ്പോള്‍ ഇവരില്‍ പലരും സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും
 മാറിത്താമസിച്ചു. ഇണ്ടോനേഷ്യയില്‍  താമസിച്ചവരില്‍ പലരും അവിടെ വിവാഹം കഴിച്ച് കുടുംബമായി താമസിച്ചു. അവരിലാരും ഇപ്പോള്‍
 ജീവിച്ചിരിപ്പില്ലെന്ന്  തോന്നുന്നു. ഈ  ലേഖകന്റെയും ബന്ധുക്കള്‍ അത്തരക്കാരില്‍ പെടുന്നു. അവിടെ മരണപ്പെട്ടവരുടെ സന്താനങ്ങള്‍ ഇപ്പോള്‍ അവിടെയുണ്ട്. ചിലര്‍  പിതാവിന്റെ ബന്ധുക്കളെ കാണാന്‍ കേരളത്തിലേക്ക് വരാറുണ്ട്. കഴിഞ്ഞമാസവും ചിലര്‍ വന്നിട്ടുണ്ടായിരുന്നു. അത്തരക്കാരില്‍ ആരെയും കണ്ടെത്താനുള്ള ആഗ്രഹം എന്റെ ഈ  യാത്രക്കുണ്ടായിരുന്നില്ല. ഇണ്ടോനേഷ്യയിയുടെ അയല്‍രാജ്യങ്ങളില്‍ നേരത്തെ  പോയിരുന്നുവെങ്കിലും ഇണ്ടോനേഷ്യ കാണാനുള്ള ആഗ്രഹം സാധിതമായില്ല. അതിപ്പോള്‍ സഫലമായി. മലേഷ്യയില്‍ കുറേ  കടകളുള്ള എന്റെ അടുത്ത ബന്ധു തായിനേരിയിലെ  ഇ.കെ. അബ്ദുല്‍ അസീസ് എന്റെ കൂടെ  ഇണ്ടോനേഷ്യയിലേക്കും വന്നത് എനിക്ക്  അനുഗ്രമഹമായി.
വിദേശരാജ്യങ്ങളില്‍ ഞാന്‍ തനിച്ചാണ് പോകാറുളളത്. മലായ് ഭാഷ എനിക്കറിയില്ല. കൂടാതെ എല്ലാ ചെലവും അസീസിന്റെതായിരുന്നു.
സുറബയില്‍ ഒരു  റെസ്റ്റ്ഹൗസില്‍  മുറിയെടുത്തു. മേത്തരം  റസ്റ്റ് ഹൗസാണിത്. ഒരു ദിവസത്തെ വാടക മൂന്നര ലക്ഷം രൂപിയ്യ.ഇണ്ടോനേഷ്യന്‍
 നാണയത്തിന്  മൂല്യം വളരെ കുറവാണ്. ഇതിന്  രണ്ടായിരം ഇന്ത്യന്‍
 രൂപയോളമേ വരൂ. ഒരു ഇന്ത്യന്‍ രൂപക്ക്  ഇണ്ടോനേഷ്യന്‍
 രൂപിയുട200വേണം. പിറ്റേന്ന് രാവിലെ  അസീസിന്റെ  ഇണ്ടോനേഷ്യയിലെ സുഹൃത്തും യുവ  മതപണ്ഡിതനുമായ  സയ്യിദ് സൈനുബ്‌നു അബ്ദുല്ല സ്വന്തം  കാറുമായി വന്ന്  ഞങ്ങളെ കയറ്റിക്കൊണ്ടുപോയി പ്രധാനസ്ഥലങ്ങള്‍
 കാണിച്ചുതന്നു.  

No comments:

Post a Comment