Latest News

മിനിമംകൂലി 18000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക

പയ്യന്നൂര്‍: ഹോട്ടല്‍ പീടിക തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ദ്ധിപ്പിക്കണമെന്നും മിനിമം കൂലി പതിനെട്ടായിരം രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് യൂനിയന്‍ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.വി. കുഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.ഇ. ലക്ഷ്മണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ പ്രസിഡണ്ട് പി.വി വിജയന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.കെ.കൃഷ്ണന്‍ യോഗത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പ്രസിഡണ്ട് കെ രാഘവന്‍ അധ്യക്ഷനായിരുന്നു. ശങ്കരന്‍ കോറോം അനുശോചനപ്രമേയവും കെ. ബാബു പ്രമേയങ്ങളും അവതരിപ്പിച്ചു
ഭാരവാഹികളായി കെ. രാഘവന്‍(പ്രസിഡണ്ട്), ശങ്കരന്‍ കോറോം, കെ.ബാബു, ഒ.വി ഭാസ്‌കരന്‍( വൈസ് പ്രസിഡണ്ടുമാര്‍), വി. ഇ. ലക്ഷ്മണന്‍(സെക്രട്ടറി), പി.പി. തമ്പാന്‍, പ്രദീപ് കുമാര്‍, നികേഷ് കുമാര്‍( ജോയിന്റ് സെക്രട്ടറി മാര്‍), പി.വി. കുഞ്ഞപ്പന്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment