Latest News

രാമന്തളി ശ്രീറാം ഷട്ടില്‍ ബ്രദേഴ്‌സ് വാര്‍ഷികാഘോഷം 18,19 തീയതികളില്‍

 രാമന്തളി: ശ്രീറാം ഷട്ടില്‍ ബ്ര ദേഴ്‌സ് രാമന്തളിയുടെ മൂന്നാം വാ ര്‍ഷികാഘോഷം ഫിബ്രവരി പതിനെട്ട്, പത്തൊമ്പത് തീയതികളില്‍ കക്കോപ്രവന്‍ രാമന്‍നായര്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടക്കും.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍-കാസര്‍കോട് ജില്ലാതല പ്രാദേശിക ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റും , വെറ്ററന്‍സ് ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റു മത്സരവും നടക്കും.
വാര്‍ഷികാഘോഷം പയ്യന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പതിനെട്ടിന് ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ഫസ്റ്റ് മൂവായിരം രൂപയ്ക്കും സെക്കന്റ് രണ്ടായിരം രൂപ ക്യാഷ് പ്രൈസിനുമായി നാല്‍പത്തിയഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി വെറ്ററന്‍സ് ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണ്ണമെന്റ് നടക്കും.
വൈകുന്നേരം ഏഴുമണിക്ക് യഥാക്രമംആറായിരം, നാലായിരം, രണ്ടായിരം, ആയിരം രൂപക്യാഷ്‌പ്രൈസിനായുള്ള കണ്ണൂര്‍-കാസര്‍കോട് ജില്ലാതല പ്രാദേശിക ഷബിള്‍സ് ഷട്ടില്‍ ടൂര്‍ണ്ണമെന്റ് നടക്കും.
മത്സത്തില്‍ പങ്കെടുക്കുന്ന ടീ മുകള്‍ പതിനാറിന് വൈകുന്നേ രം അഞ്ച് മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ബന്ധപ്പെട്ടവ ര്‍ അറിയിക്കുന്നു. ബന്ധപ്പെടേണ്ട ഫോണ്‍നമ്പര്‍-9495164626, 9946387695, 9400580995.

No comments:

Post a Comment