Latest News

സുവര്‍ണ്ണ ജൂബിലി സമാപനം 19, 21 തീയതികളില്‍

പയ്യന്നൂര്‍: ഒരുവര്‍ഷക്കാലം നീണ്ടുനിന്നവെള്ളൂര്‍ കിഴക്കുമ്പാട് ജനകീയ കലാസമിതി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനംനാളെയും ഇരുപത്തിയൊന്നിനും നടക്കും.
നാളെ വൈകുന്നേരം ഏഴുമണിക്ക് നടക്കുന്നസാംസ്‌കാരിക സമ്മേളനം പ്രശസ്ത കവിയും ചെറുകാട് അവാര്‍ഡ് ജേതാവുമായ കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷനായിരിക്കും. ചടങ്ങില്‍ പൂരക്കളി അക്കാദമി ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കലാസമിതി അംഗം എന്‍. കൃഷ്ണനെ അനുമോദിക്കും. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി. ജ്യോതി, കൗണ്‍സിലര്‍ കെ. ശ്രീജ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. സമിതി പ്രസിഡണ്ട് എം. കൃഷ്ണന്‍ സ്വാഗതവും ഇ. ഭാസ്‌കരന്‍ നന്ദിയും പറയും. തുടര്‍ന്ന് കെ.പി.എ.സിയുടെ നാടകം-ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു അരങ്ങേറും.
ഇരുപത്തിയൊന്നിന് ചൊവ്വാഴ്ച വൈകുന്നേരം നാലര മണിക്ക് സമാപനസമ്മേളനം. സി.കൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച കേരള നിയമസഭാ സ്പീക്കര്‍ പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വി. നാരായണന്‍, ടി.ഐ. മധുസൂദനന്‍, പാവൂര്‍ നാരായണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. സമിതി സെക്രട്ടറി കെ.പി. പ്രകാശന്‍ സ്വാഗതവും പി.പി. പവിത്രന്‍ മാസ്റ്റര്‍ നന്ദിയും പറയും.
തുടര്‍ന്ന് ജനകീയ കലാസമിതി പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറുമെന്ന് പാവൂര്‍ നാരായണന്‍, പി.പി. പവിത്രന്‍ മാസ്റ്റര്‍, എം. കൃഷ്ണന്‍, എം. നാരായണന്‍, കെ.പി. പ്രകാശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

No comments:

Post a Comment