Latest News

ഖാദിപ്രസ്ഥാനം നൂറാം വാര്‍ഷികം 19ന്

പയ്യന്നൂര്‍: ഖാദി പ്രസ്ഥാനത്തിന്റെ നൂറാം വാര്‍ഷിക ഭാഗമായി സ്വാതന്ത്ര്യസമര സേനാനി സി.എച്ച്. ഗോവിന്ദന്‍ നമ്പ്യാര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പത്തൊമ്പതിന് ഞായറാഴ്ചവൈകുന്നേരം മൂന്നുമണിക്ക് പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എ.വി ഗോവിന്ദന്‍അടിയോടി അദ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ മുഖ്യാതിഥിയാകും. ഡോ. ആര്‍.സി കരിപ്പത്ത് പ്രബന്ധാവതരണം നടത്തും.

No comments:

Post a Comment