Latest News

വീടുകുത്തിത്തുറന്ന് 20പവനും 34,000 രൂപയും കവര്‍ന്നു

ശ്രീകണ്ഠാപുരം: നവദമ്പതികള്‍ ബന്ധുവീട്ടില്‍ സല്‍ക്കാരത്തിന്‌പോയ സമയം വീട് കുത്തിത്തുറന്ന് ഇരുപത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും മുപ്പത്തിനാലായിരം രൂപയും കവര്‍ന്നു. ഇന്നലെ രാത്രിയിലാണ് സംഭവം.
കാഞ്ഞിലേരി ഇരൂടിലെ കാ ക്കനാടന്‍ റിന്റോയുടെ വീടാണ് കവര്‍ച്ചക്കിരയായത്. ഒരുമാസം മുമ്പ് വിവാഹം ക ഴിഞ്ഞ റിന്റോ ഇന്നലെ പന്നിയാലിലെ ബന്ധുവീട്ടില്‍ ഭാര്യ അര്‍ ച്ചനയോടൊപ്പം സല്‍ക്കാരത്തിന് പോയതായിരുന്നു. രാത്രി പതിനൊന്ന് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീട്ടിലെ സാധന സാമഗ്രികള്‍ വാരിവലിച്ചിട്ട നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് നോക്കിയപ്പോള്‍ പി ന്‍വശത്തെ വാതില്‍ കമ്പിപ്പാര ഉ പയോഗിച്ച് തകര്‍ത്ത നിലയില്‍ കാണപ്പെട്ടു.കിടപ്പുമുറിയിലെ ഷെ ല്‍ഫില്‍സൂക്ഷിച്ചപണവും ആഭരണങ്ങളുംമോഷണംപോ യ ത്. വിവിരമറിഞ്ഞ് ശ്രീകണ്ഠാപുരം എസ്.ഐ ഇ.നാരായണ നും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്ന് ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ശ്രീകണ്ഠാപുരം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

No comments:

Post a Comment