Latest News

ബജറ്റ്:അനുവദിക്കേണ്ടത് 25.5%; അനുവദിച്ചത് 3.93%

പതിവുകള്‍ തെറ്റിച്ചു കൊണ്ടാണ് കാര്യങ്ങള്‍ നടക്കുന്നത്. റെയില്‍വേ ബജറ്റ് വേണ്ടെന്ന് വെച്ചു. ഫെബ്രുവരി അവസാനം അവതരിപ്പിക്കേണ്ടതിന് പകരം ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചു. ഇതിനൊന്നും വലിയ പ്രാധാന്യമോ
 പ്രസക്തിയോ ഇല്ല. എങ്കിലും പതിവുകള്‍ തെറ്റുകയാണ്. സാധാരണ ജനങ്ങള്‍
 ബജറ്റില്‍ എന്തെങ്കിലും അനുകൂല ഘടകങ്ങള്‍ പ്രതീക്ഷിച്ചുവെങ്കില്‍ അവര്‍ക്കു തെറ്റുപറ്റി. മോഡി സര്‍ക്കാര്‍ അവതരിപ്പിച്ച നാലാമത്തെ ബജറ്റാണിത്. നമ്മുടെ രാജ്യത്ത് നവഉദാരവല്‍ക്കരണ നിയമങ്ങള്‍ നടപ്പിലാക്കി കാല്‍ നൂറ്റാണ്ട്
 പിന്നിടുമ്പോള്‍ ബജറ്റുകള്‍ എന്താണ് സമ്മാനിക്കുന്നതെന്നും ആര്‍ക്കാണ്
 സമ്മാനിക്കുന്നതെന്നും ഇന്ത്യന്‍ ജനതക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്. ജനക്ഷേമം പാടെ മറന്നുകൊണ്ട് ഭരണം തുടരുന്ന ഭരണകൂടത്തില്‍ നിന്ന് സാധാരണ ജനങ്ങളും കര്‍ഷകരും തൊഴിലാളികളും കനത്ത ഭാരം മാത്രമേ
 പ്രതീക്ഷിക്കാവൂ. സമ്മാനങ്ങള്‍ നല്‍കേണ്ടത് കോര്‍പ്പറേറ്റുകള്‍ക്ക്.
ആദിവാസികളും ദളിതരും മനുഷ്യരല്ല എന്ന രീതിയിലാണ് മോഡിസര്‍ക്കാര്‍ പെരുമാറുന്നത്. രോഹിത് വെമുലയെ ഓര്‍ക്കുക. അമ്പലത്തില്‍ കയറിയ ദളിതനെ  ചുട്ടുകൊല്ലുന്നു.
പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വെയില്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്, ഷെഡ്യൂള്‍ഡ് ട്രൈബ് തുടങ്ങിയ വാക്കുകള്‍പോലും ഇടം കണ്ടില്ല.
2017-18 കേന്ദ്രബജറ്റില്‍ പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക്
 അര്‍ഹിക്കുന്ന വിഹിതം നല്‍കിയില്ല. ബജറ്റ് വിഹിതം അനുവദിക്കുന്ന രീതി
 മാറ്റുകയും ചെയ്തു. നിലവിലുള്ള ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ്പ്ലാന്‍  (SCSP), , ട്രൈബല്‍ സബ്പ്ലാന്‍  ഇവ മാറ്റി Allocations For Welfare of Sheduled Castes, Allocations For Welfare of Sheduled Tribes എന്നീ രണ്ടു പദ്ധതികളാണ് ബജറ്റില്‍ പറയുന്നത്.2014 മുതല്‍ ഓരോ വര്‍ഷവും വിവിധ പദ്ധതികളിലായി അനുവദിച്ച തുക പട്ടികയില്‍.ആസൂത്രണക്കമ്മീഷന്‍ നീതിആയോഗിന് വഴിമാറി. ധനമന്ത്രാലയം നല്‍കുന്ന ഉത്തരവുകള്‍ മറ്റു മന്ത്രാലയങ്ങള്‍ അനുസരിക്കുന്നില്ല. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് കൂടുതല്‍ തുക വകയിരുത്തണമെന്ന് ധനമന്ത്രാലയം മറ്റു മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ബജറ്റിന്റെ 1.96% (91386 കോടി) എസ്.സി. വിഭാഗത്തിനും ബജറ്റിന്റെ 1.21% (47276 കോടി) എസ്.ടി. വിഭാഗത്തിനും അനുവദിച്ചിരുന്നു. ഇതേ രീതി തുടര്‍ന്നാല്‍ 2017-18 ബജറ്റില്‍ ടഇടജ പദ്ധതിക്ക് 96638 കോടി രൂപയും ഠടജ ക്ക് 49992 കോടി രൂപയും അനുവദിക്കണം. ഈ തുക അനുവദിക്കുന്നതിനു പകരം യഥാക്രമം 44246 കോടി രൂപയും 18073 കോടി രൂപയുമാണ് അനുവദിച്ചത്.
1.എസ് സി വിഭാഗത്തിന് ആകെയുള്ള 294 പദ്ധതികള്‍ ചുരുക്കി 256 പദ്ധതികളാക്കി. എസ് ടി വിഭാഗത്തിന്റെ പദ്ധതികള്‍ 307ല്‍ നിന്ന് 261 ആയി കുറച്ചു. 2017-18 ബജറ്റില്‍ എസ് സി വിഭാഗത്തിന് 11 പുതിയ പദ്ധതികളും എസ് ടി വിഭാഗത്തിന് എട്ട് പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.2.ബജറ്റിന്റെ രണ്ടര ശതമാനം എസ് സി ക്കും 1.53% എസ് ടി ക്കുമാണ് അനുവദിച്ചത്. ഇത് ഭരണഘടനാ ലംഘനമാണ്. നിലവിലുള്ള നിയമങ്ങളനുസരിച്ച് കൂടുതല്‍ തുക വകയിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണംനമ്മുടെ ജനസംഖ്യയില്‍ 16.6% എസ് സി വിഭാഗവും 8.6% എസ് ടി വിഭാഗവുമാണ്. അര്‍ഹിക്കുന്ന പരിഗണന ബജറ്റില്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഭരണഘടന പ്രകാരം ദളിത് വിഭാഗങ്ങള്‍ക്ക് ബജറ്റിന്റെ 25.5 ശതമാനം അനുവദിക്കണം. അതിനു പകരം അനുവദിച്ചത് 3.93% മാത്രം.
കീഴാള വിഭാഗങ്ങളിലെ സ്ത്രീകളോട് കടുത്ത അനീതിയാണ് ബജറ്റില്‍ ദൃശ്യമാകുന്നത്. പൊതുസമൂഹത്തില്‍ നിന്നും കടുത്ത ചൂഷണം നേരിടുന്ന ഒരു വിഭാഗമെന്ന നിലയില്‍ അല്‍പമെങ്കിലും ആശ്വാസം പകരാന്‍ ഭരണകൂടം തയ്യാറാകേണ്ടതായിരുന്നു. ദൈനംദിന ജീവിതം ദുരിതപൂര്‍ണ്ണമാകുന്നു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം ഗുരുതരാവസ്ഥയിലാണ്. ആദിവാസി ദളിത് വിഭാഗങ്ങള്‍, വികലാംഗര്‍, വയോജനങ്ങള്‍, സ്ത്രീകള്‍ തുടങ്ങിയ എല്ലാവരും ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അലയുമ്പോള്‍ അവരുടെ നെഞ്ചത്തുകേറി നൃത്തം ചവിട്ടുകയാണ് മോഡി സര്‍ക്കാരും സംഘികളും. സാമൂഹ്യ നീതിക്കുവേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തുക.No comments:

Post a Comment