Latest News

കക്കൂസ് മാലിന്യം തള്ളല്‍: ലോറിയും ഡ്രൈവറും പിടിയില്‍ തളിപ്പറമ്പ്:ജില്ലയില്‍ പല സ്ഥലങ്ങളിലും സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ ഒഴുക്കിവിടുന്ന സംഘത്തിലെ പ്രധാന കണ്ണി തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല മുക്കുവന്‍പറമ്പ് ഹൗസില്‍ എം.പി.പ്രശാന്ത്(27)നെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ പി.എ.ബിനുമോഹന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇയാള്‍ക്കെതിരെ തളിപ്പറമ്പില്‍ തന്നെ നാലോളം കേസുകള്‍ നിലവിലുണ്ട്. കുറ്റിക്കോല്‍, മുയ്യം, കരിമ്പം എന്നിവിടങ്ങളില്‍ അടുത്ത നാളുകളില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കിയത് പ്രശാന്തിനെതിരെ കേസുകള്‍ നിലവിലുണ്ട്. ഇന്നലെ രാത്രി തളിപ്പറമ്പില്‍ വെച്ചാണ് ഇയാള്‍ ഓടിച്ചിരുന്നകെഎല്‍-21 കെ-628 നമ്പര്‍ ടാങ്കര്‍ ലോറി പിടികൂടിയത്. തലശേരിയില്‍ പ്രശാന്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ വാഹനവും പ്രതിയെയും തലശേരി പോലീസിന് കൈമാറും

കക്കൂസ് മാലിന്യം തള്ളല്‍: ലോറിയും ഡ്രൈവറും പിടിയില്‍
തളിപ്പറമ്പ്:ജില്ലയില്‍ പല സ്ഥലങ്ങളിലും സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ ഒഴുക്കിവിടുന്ന സംഘത്തിലെ പ്രധാന കണ്ണി തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല മുക്കുവന്‍പറമ്പ് ഹൗസില്‍ എം.പി.പ്രശാന്ത്(27)നെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ പി.എ.ബിനുമോഹന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇയാള്‍ക്കെതിരെ തളിപ്പറമ്പില്‍ തന്നെ നാലോളം കേസുകള്‍ നിലവിലുണ്ട്. കുറ്റിക്കോല്‍, മുയ്യം, കരിമ്പം എന്നിവിടങ്ങളില്‍ അടുത്ത നാളുകളില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കിയത് പ്രശാന്തിനെതിരെ കേസുകള്‍ നിലവിലുണ്ട്. ഇന്നലെ രാത്രി തളിപ്പറമ്പില്‍ വെച്ചാണ് ഇയാള്‍ ഓടിച്ചിരുന്നകെഎല്‍-21 കെ-628 നമ്പര്‍ ടാങ്കര്‍ ലോറി പിടികൂടിയത്. തലശേരിയില്‍ പ്രശാന്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ വാഹനവും പ്രതിയെയും തലശേരി പോലീസിന് കൈമാറും

No comments:

Post a Comment