Latest News

നെല്‍വയല്‍-തണ്ണീര്‍തടങ്ങളുടെ രക്ഷയ്ക്കായി പയ്യന്നൂരിലെ നിര്‍ദ്ദിഷ്ട ഓയില്‍ സംഭരണ പദ്ധതി ഉപേക്ഷിക്കുക-2

നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ സമിതി -പയ്യന്നൂര്‍

 കവ്വായിക്കായല്‍ എന്ന നിര്‍ദ്ദിഷ്ട - രാംസാര്‍ സൈറ്റിന്റെ മരണമണി
 സംഭരണടാങ്ക്
 പണിയാനുദ്ദേശിക്കുന്ന
 ഇടം കവ്വായിക്കായലിന്റെ ഹൃദയഭാഗമായ
 തണ്ണീര്‍ത്തടമാണ്.
വില്യം ലോഗന്‍
 ഏഴിമലപ്പുഴകള്‍
 എന്നുവിളിച്ച രാമപുരം, പെരുമ്പ, കവ്വായി എന്നീ മൂന്നുപുഴകള്‍ ഒന്നിച്ചു
 ചേരുന്ന മേഖലയിലെ
 വിശാലമായ
 കണ്ടല്‍ക്കാടുകളും
 കൈപ്പാടുനിലങ്ങളും നെല്‍വയലുകളുമാണ്
 എണ്ണമൂലമുള്ള
 മലിനീകരണ ഭീഷണിയില്‍ വിറങ്ങലിച്ചുനില്‍ക്കുന്നത്. കോഴിക്കോട്ആസ്ഥാനമാക്കി
 പ്രവര്‍ത്തിക്കുന്ന കേന്ദ്രജലവിഭവ വികസനകേന്ദ്രം കേരളത്തിലെ ഏറ്റവും
 മാലിന്യരഹിതമായ തണ്ണീര്‍ത്തടമായി
 കണക്കാക്കുന്ന കവ്വായി
 കായലുള്‍പ്പെടെയുള്ള
 ജലരാശിയെ അതിന്റെ
 പാരിസ്ഥിതികപ്രാധാന്യം കണക്കിലെടുത്ത്
 അന്താരാഷ്ട്ര
 പ്രാധാന്യമുള്ള രാംസര്‍ സൈറ്റായി
 പ്രഖ്യാപിക്കാനുള്ള ശ്രമം അവസാനഘട്ടത്തിലാണ്. കേരളസര്‍ക്കാര്‍ നല്‍കിയ അപേക്ഷയനുസരിച്ച് ദേശീയ തണ്ണീര്‍ത്തട
 പട്ടികയില്‍ ഇതിനകം കവ്വായിക്കായല്‍
 ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു. രാംസര്‍ സൈറ്റായി ഒരു തണ്ണീര്‍തടത്തെ
 പ്രഖ്യാപിക്കാനുള്ള ഒമ്പത് മാനദണ്ഡങ്ങളും ഊന്നുന്നത് ആവാസവ്യവസ്ഥയുടെ
 അനന്യതയും
 നീര്‍പക്ഷികളുടെയും
 ജലജീവികളുടെയും തനിമ, സാന്ദ്രത തുടങ്ങിയ ഘടകങ്ങളിലാണ്-തണ്ണീര്‍ത്തടം നികത്തി എണ്ണമലിനീകരണ സാധ്യത തുറന്നിടുന്ന ഓയില്‍ സംഭരണപദ്ധതി വരുന്നതോടെഅന്താരാഷ്ട്ര
 പ്രാധാന്യമുള്ള പൈതൃക
 കേന്ദ്രമായി മാറുകയെന്ന
 കവ്വായിക്കായലിന്റെ
 സ്വപ്നം പൊലിയും.
എട്ടിക്കുളം അഴി മുതല്‍ നീലേശ്വരം അഴിവരെയുള്ള കവ്വായിക്കായലിന്റെ സങ്കീര്‍ണജലബന്ധങ്ങളില്‍ കൂടി പടരുന്ന എണ്ണപ്പാട
 ഒരു വലിയ ആവാസ
 വ്യവസ്ഥയുടെ നാശത്തിന്
 കാരണമാവാതിരിക്കാന്‍ നിതാന്തമായ ജനകീയ ജാഗ്രതകൊണ്ടുമാത്രമേ
 കഴിയൂ.
ഓയില്‍സംഭരണികള്‍
 നിരുപദ്രവികളോ?
ലോകമെമ്പാടും
 ഓയില്‍സംഭരണികളില്‍
 നിരവധി അപകടങ്ങളും ആള്‍നാശവും
 പ്രകൃതിനാശവും
 സംഭവിച്ചിട്ടുണ്ട്. നദികളും ജലസ്രോതസുകളും
 മലിനമാക്കപ്പെടുന്നു
 എന്നതാണ്
 എണ്ണചോര്‍ച്ചയുടെ
 ഏറ്റവും ഗുരുതരമായ ഫലം. കുവൈത്തിന്റെ
 തെക്കുപടിഞ്ഞാറന്‍
 പ്രദേശത്തെ ഒരു ഓയില്‍ പാടത്തുണ്ടായഎണ്ണച്ചോര്‍ച്ചമൂലം ഇക്കഴിഞ്ഞ ജനുവരി മാസം അവസാനം കുവൈത്ത് സ്റ്റേറ്റ് ഓയില്‍കമ്പനിക്ക് പ്രാദേശിക
 അടിയന്തിരാവസ്ഥ  പ്രഖ്യാപിക്കേണ്ടിവന്നു-അമേരിക്കയില്‍ മാത്രം1983മുതല്‍ രണ്ടായിരം വരെയുള്ള കാലത്ത് ഓയില്‍ ചോര്‍ച്ചമൂലമുള്ള
 തീപ്പിടുത്തംപോലുള്ള അപകടങ്ങളില്‍ നാല്‍പത്തിനാല്മരണങ്ങളും ഇരുപത്തിയഞ്ച് പരിക്കുകളും സംഭവിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. എറണാകുളം പുതുവയ്പില്‍ ഇന്ധന
 സംഭരണിക്കെതിരെയുള്ള സമരം ശക്തമാണ്.2009ല്‍ ജയ്പൂരില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ടാങ്കില്‍നിന്നുംരണ്ടുലക്ഷത്തി എണ്‍പതിനായിരം ഘനയടി എണ്ണ ചോര്‍ന്നതിനെ
 തുടന്നുണ്ടായ സ്‌ഫോടനത്തില്‍ ഇരുപത്തിയൊന്നു പേര്‍ മരിച്ചിരുന്നു. ഏറ്റവും ഒടുവില്‍ മഹാരാഷ്ട്രയില്‍ നാസികിലെ അഗര്‍കിങ്ങ് ഗ്രാമത്തില്‍ 2017 ജനുവരി ഇരുപത്തിയേഴിന് ഭാരത് പെട്രോകെമിക്കല്‍ ലിമിറ്റഡിന്റെ (ആജഇഘ) ഡീസല്‍ പൈപ്പ് ലൈന്‍ ചോര്‍ന്ന് ഒരു ലക്ഷത്തി അമ്പതിനായിരം ലിറ്റര്‍ എണ്ണ വയലില്‍ ഒഴുകി ഗുരുതരമായജല-പരിസ്ഥിതി  മലിനീകരണത്തിന് ഇയാക്കുകയുംഗ്രാമജീവിതം
 അസാധ്യമാക്കുകയും ചെയ്തു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ ദുരിതാശ്വാസപ്രവര്‍ത്തനവും നടന്നില്ല. ഇന്ത്യയില്‍ ഓയില്‍ ദുരന്തങ്ങളെ എണ്ണക്കമ്പനികളും ഭരണകൂടവും നേരിടുന്നതിന്റെ ഉത്തമനിദര്‍ശനമാണ് നാസികില്‍ കണ്ടത്.
കനേഡിയന്‍ ഒക്‌ലഹോമയില്‍ ഒരു ജനവാസമേഖലയില്‍ വീട് ചൂടാക്കിനിര്‍ത്താനുള്ള
 ഇന്ധനടാങ്കില്‍ നിന്നും ഒരു ബാള്‍ പോയിന്റ് പേനയുടെ നിബ്ബിന്റെ മാത്രം വലുപ്പമുള്ള ദ്വാരത്തിലൂടെ തൊള്ളായിരം ലിറ്റര്‍ ഡീസല്‍ ചോര്‍ന്നപ്പോള്‍ സുരക്ഷാ പ്രവര്‍ത്തകര്‍ ഉടന്‍ ഇടപെടുകയും ആ വീട് നില്ക്കുന്നിടത്തെ അമ്പത് ചതുരശ്രമീറ്റര്‍ പ്രദേശത്തെ എണ്ണ കലര്‍ന്ന മണ്ണ് മുഴുവന്‍ മാറ്റി പുതിയ മണ്ണിടുകയും ചെയ്ത
 അനുഭവം ഇന്ധന ദുരന്തങ്ങളിലെ ലഘൂകരണശ്രമങ്ങളില്‍ മാതൃകയായി എടുത്തു പറയാറുണ്ട്.മുപ്പത്തിയഞ്ച് ലക്ഷത്തോളം രൂപയാണ് തൊള്ളായിരം ലിറ്റര്‍ എണ്ണ ശുദ്ധിയാക്കാന്‍ രണ്ട്ദിവസത്തിനകം
 ഭരണകൂടം അവിടെ ചെലവഴിച്ചത്. എന്നാല്‍ ഇന്ത്യയില്‍ നാസികിലെ ഗ്രാമീണര്‍ ഇതിലും നൂറ്റമ്പതുമടങ്ങ് വലിയ ദുരന്തം ഏറ്റുവാങ്ങിയിട്ടും ആരും തുണയ്‌ക്കെത്താതെ കഷ്ടപ്പെടുകയാണ്- ഇതേ അനുഭവമായിരിക്കും പയ്യന്നൂര്‍ വാസികളെയും കാത്തിരിക്കുന്നത്. മണ്ണിന്റെ ലവണാംശം ആര്‍ദ്രത,
ലംബത്വം,
തുടങ്ങി നിരവധി ഘടകങ്ങള്‍ ആണ് ഒരു ടാങ്കിന്റെ സുരക്ഷയെ
 നിര്‍ണയിക്കുന്നത്.
ടാങ്കിന്റെ അടിയിലൂടെയും ഭിത്തിയിലൂടെയുംചോര്‍ച്ച
 വരാം. ഉപ്പുവെള്ളം ടാങ്കുചോരാനുള്ളപ്രധാന
 കാരണമാണ്. ഉപ്പുവെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്ന,ഒരു കാലത്ത്
ലക്ഷണമായ  കക്കാനിക്ഷേപത്തിനുമേല്‍ ഉപ്പു കലര്‍ന്ന
 കായലോരമണലില്‍  സ്ഥാപിക്കുന്ന ഒരു ടാങ്കില്‍ ചോര്‍ച്ചയ്ക്കുള്ള സാധ്യത
 പതിന്മടങ്ങാണ്. എണ്ണ  പടരുന്നത് നീരൊഴുക്കുപോലെ കീഴോട്ടുമാത്രമല്ല.
കേശീകത്വം മൂലം  മേല്‍പ്രദേശങ്ങളിലേക്കുമാണ് പയ്യന്നൂര്‍ ഉപ്പുചതുപ്പിനു
 മുകളില്‍ സ്ഥാപിക്കപ്പെട്ട ഒരു നഗരമാണ്. ഉപ്പു വെള്ളത്തിനുമേല്‍ പൊങ്ങിക്കിടക്കുന്ന  ശുദ്ധജലത്തിന്റെ ചെറിയൊരു പാടമാത്രമാണ് നഗരത്തിലെ കുടിവെള്ളസ്രോതസ്. അതിനും മുകളില്‍ ഒരു
 എണ്ണപ്പാടമൂടിയാല്‍ സ്ഥിതി അപരിഹാര്യമാകും. പൊതുവെ മഴക്കാലത്ത്
 പയ്യന്നൂര്‍ നഗരം വെള്ളക്കെട്ട് കൊണ്ട് കഷ്ടപ്പെടാറുണ്ട്. പ്രകൃതിയുടെ വെള്ളപ്പൊക്ക സംഭരണിയായ  വയല്‍ നികത്തപ്പെട്ടാല്‍  പയ്യന്നൂര്‍ പട്ടണത്തിലെ ഓവുചാലുകളും ഒഴുക്കുചാലുകളും നിശ്ചലമാകും.
നിരവധി പാരിസ്ഥിതികവും മാനുഷികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന എണ്ണസംഭരണി പയ്യന്നൂരില്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ അധികൃതര്‍ പുനര്‍വിചിന്തനം
 ചെയ്യണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ തീരുമാനം എന്ന നിലയില്‍ പ്രാദേശികഭരണകൂടങ്ങള്‍
 ഏത് കോടാലിയും
 കാലിലിടുകയല്ല വേണ്ടത്. ''ഹരിതകേരളത്തിന്'' ദോഷം വരുത്തുന്നത് ഞങ്ങള്‍ക്കുവേണ്ട എന്നുപറയാനുള്ള ആര്‍ജവം കാണിക്കുകയാണു വേണ്ടത്. സര്‍ക്കാര്‍
 തീരുമാനത്തെ മറികടന്ന്
 പാലക്കാട് പെരുമാട്ടി
 പഞ്ചായത്ത്
 കോളയ്‌ക്കെതിരെ
 നിലപാടെടുത്തതു
 പൊലെയുള്ള
 പാരിസ്ഥിതികപക്വതയും ജൈവനൈതികതയും ഉള്ള ഒരു തീരുമാനം നഗരസഭയില്‍ നിന്നും ഞങ്ങള്‍
 പ്രതീക്ഷിക്കുന്നു.

No comments:

Post a Comment