Latest News

തുല്യവേതനവും പ്രസവാനുകൂല്യങ്ങളും-2

ലോകരാജ്യങ്ങളിലാകെ സ്ത്രീ തൊഴിലാളികളുടെ വേതനം വീണ്ടും കുറഞ്ഞുവരികയാണ്. നൂറ്റിനാല്‍പത്തിനാല്  രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനംഎണ്‍പത്തിയേഴ് ബ്രിട്ടന്‍ കഴിഞ്ഞ വര്‍ഷം  പതിനെട്ടാം സ്ഥാനത്ത് ആയിരുന്നു. ഈ വര്‍ഷം പിറകോട്ട്‌പോയി ഇരുപതില്‍ എത്തി. വേതനതുല്യത ഉയര്‍ന്ന പത്ത് രാജ്യങ്ങള്‍ ഇവയാണ്.
1. അയലാന്റ്
2. ഫിന്‍ലാന്റ്
3. നോര്‍വെ
4. സ്വീഡന്‍
5. റുവാണ്ട
6. അയര്‍ലന്റ്
7. ഫിലിപ്പൈന്‍സ്
8. സ്ലൊവേനിയ
9. ന്യസിലാന്റ്
10. നിക്കരാഗ്വ
 സ്ത്രീയും പുരുഷനും  തുല്യരാണ്. എന്നാല്‍ സമൂഹ ജീവിതത്തില്‍ ഇന്നും തുല്യത യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക്  സാധിച്ചിട്ടില്ല. തൊഴില്‍ രംഗത്ത് സ്ത്രീക്കും  പുരുഷനും തുല്യകൂലി ഇന്നും ലഭ്യമല്ല. ഇന്നത്തെ സാമൂഹ്യ ചുറ്റുപാടില്‍ രണ്ടറ്റം മുട്ടിക്കാന്‍ സ്ത്രീയും പുരുഷനും ജോലി
 ചെയ്യണം. ഇന്ത്യയിലെ 74 ശതമാനം വീടുകളില്‍  മാസവരുമാനം അയ്യായിരം രൂപയില്‍ താഴെയാണെന്ന് നാം ഓര്‍ക്കുക. പരിമിതമായി ഒരു  കുടുംബത്തിന് ജീവിക്കാന്‍ ഗ്രാമത്തിലായാലും  പട്ടണത്തിലായാലും  എത്ര രൂപ വേണമെന്ന്
 പരിശോധിക്കുക. തൊഴില്‍ രംഗത്ത് സ്ത്രീകളുടെ  പങ്കാളിത്തം ഇന്ത്യന്‍
 സമൂഹത്തെ ഒരുപാട് മുന്നോട്ടു  നയിക്കുകയുണ്ടായി. എന്നാല്‍
 വര്‍ത്തമാനകാലത്ത് തൊഴില്‍ രംഗത്തു നിന്നും സ്ത്രീകള്‍ കൂട്ടത്തോടെ അപ്രത്യക്ഷരാകുകയാണ്. 2005നും 2012നും ഇടയില്‍  ഇരുപത്തിയഞ്ച് മില്യന്‍ സ്ത്രീകള്‍ തൊഴില്‍ രംഗം വിട്ടു. ആസ്‌ത്രേലിയയിലെ ജനസംഖ്യയ്ക്ക്
 സമമാണിത്. ഒരു രാജ്യത്തിലെ മുഴുവന്‍ ജനങ്ങളും തൊഴില്‍രഹിതരാകുന്ന അവസ്ഥ സങ്കല്‍പ്പിക്കുക.1988ല്‍ ഗ്രാമീണ  സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 42.5 ശതമാനം ആയിരുന്നു. 2012ല്‍ 18 ശതമാനമായി കുറഞ്ഞു. ഇതേ കാലയളവില്‍ നഗരപ്രദേശങ്ങളില്‍ സ്ത്രീപങ്കാളിത്തം 24.5 ശതമാനത്തില്‍ നിന്നും 13.4 ശതമാനമായി കുറഞ്ഞു. കാര്‍ഷിക മേഖലയിലെ തകര്‍ച്ച ഗ്രാമീണ ജീവിതം താളം തെറ്റിക്കുകയാണ്. ഗ്രാമീണ സ്ത്രീകള്‍  പട്ടണങ്ങളില്‍
 വീട്ടു ജോലിക്കായി  പലായനം ചെയ്യുകയാണ്.മോഡി സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങള്‍  ഉടമവര്‍ഗ്ഗത്തിന്റെയും കോര്‍പ്പറേറ്റുകളുടെയും താല്‍പര്യം സംരക്ഷിക്കാന്‍ മാറ്റി എഴുതുകയാണ്.
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളും ഇതേ പാത പിന്‍തുടരുകയാണ്. തൊഴിലും കൂലിയും  സംരക്ഷിക്കാനാണ് തൊഴില്‍ നിയമങ്ങള്‍
 നടപ്പിലാക്കിയത്. എന്നാല്‍ നിയമങ്ങള്‍ മാറ്റി എഴുതി  ഉടമകള്‍ക്ക്
 തൊഴിലാളികളുടെ ജീവിതംകൊണ്ട്  പന്താടാന്‍ എല്ലാ
 ഒത്താശകളും മോഡി സര്‍ക്കാര്‍ ചെയ്തു  കഴിഞ്ഞു. തൊഴിലാളികളെ ഏത് സമയത്തും  പിരിച്ചുവിടാന്‍ ഉടമകള്‍ക്ക് പൂര്‍ണ്ണ അനുമതി
 നല്‍കിയിരിക്കുകയാണ്. ഉപയോഗിക്കൂ  വലിച്ചെറിയൂ(Use and Throw)
എന്നതാണ് നവലിബറല്‍ മന്ത്രം. രാത്രി ഏഴു മണി മുതല്‍ രാവിലെ ആറു മണി വരെ ജോലി ചെയ്യണമെന്ന് ഫാക്ടറീസ് നിയമം  അനുശാസിക്കുന്നു. എന്നാല്‍ ജോലി സ്ഥലത്ത് സ്ത്രീകള്‍ക്ക് അത്യാവശ്യം സൗകര്യങ്ങള്‍
 ലഭ്യമാക്കാനോ സ്ത്രീകളുടെ തൊഴില്‍ സ്ഥലത്തെ  സംരക്ഷണം ഉറപ്പു
 വരുത്താനോ നിയമം ഇല്ല എന്നതാണ് വാസ്തവം. നവലിബറല്‍ നയങ്ങള്‍ തൊഴില്‍ സമയങ്ങളില്‍ വന്‍മാറ്റങ്ങളാണ്  വരുത്തിയത്. എട്ട് മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന പഴയ
 മുദ്രാവാക്യം മാറി ഇന്ന് World Federation of Trade Unions (WFTU)  ഉയര്‍ത്തുന്ന മുദ്രാവാക്യം ആഴ്ചയില്‍ അഞ്ച് ദിവസം മുപ്പത്തിയഞ്ച് മണിക്കൂര്‍ ജോലി
 എന്നതാണ്. എന്നാല്‍ ഇന്ന് ഐ ടി പോലുള്ള  മേഖലകളില്‍ സ്ത്രീകളെക്കൊണ്ട് പോലും  പതിനെട്ടും ഇരുപതും  മണിക്കൂര്‍ പണി  എടുപ്പിക്കുകയാണ്. ഐ ടി രംഗങ്ങളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍  ക്രൂരമായ  ആക്രമണത്തി നിരകളായി കൊല്ലപ്പെട്ട ദാരുണ  സംഭവങ്ങള്‍ അധികാരികളുടെ കണ്ണ് തുറപ്പിച്ചില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഉടമകളെ സഹായിക്കുന്ന
 രീതിയിലാണ് തൊഴില്‍  നിയമങ്ങള്‍  പരിഷ്‌ക്കരിച്ചിട്ടുള്ളത്.ആണ്‍ പെണ്‍ തുല്യത  ഭരണഘടനയുടെ താളുകളില്‍ ഉറങ്ങിക്കിടക്കുകയാണ്.
മിക്ക ഫാക്ടറികളിലും  ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും
 തുല്യ വേതനം  നിഷേധിക്കുകയാണ്. ചൂഷണത്തിന്റെ  തോതറിയാന്‍ പട്ടിക  ശ്രദ്ധിക്കുക.നവലിബറല്‍ നയങ്ങള്‍ കൂലിയും ക്ഷേമ  പദ്ധതികളും സ്ഥിരം തൊഴിലും  നിഷേധിക്കുകയാണ്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ക്രിയാത്മക  നടപടികള്‍ ഒന്നും ഇല്ല. കൃഷി ഉള്‍പ്പെടെയുള്ള  സുപ്രധാന മേഖലകളില്‍ പൊതു നിക്ഷേപം  വര്‍ദ്ധിപ്പിച്ച് കൂടുതല്‍  തൊഴിലവസരങ്ങളും
 മെച്ചപ്പെട്ട  ഉല്‍പ്പാദനവും  ഉറപ്പു വരുത്താന്‍ കഴിയണം. പൊതുനിക്ഷേപം
 വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍  നയങ്ങള്‍ മാറണം. നയം മാറ്റത്തിനുള്ള
 പോരാട്ടങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മുഴുവന്‍  ഇന്ത്യക്കാരും
 അണിനിരക്കണം.

No comments:

Post a Comment