Latest News

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലക്ക് 4വര്‍ഷം തടവും10കോടി പിഴയും പത്തുവര്‍ഷത്തേക്ക് മത്സരിക്കാനാകില്ല

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍എ.ഐ.ഡി.എം.കെ.ജനറല്‍ സെക്രട്ടറി ശശികലക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ സുപ്രീംകോടതി ശരിവെച്ചു. നാലുവര്‍ഷം തടവുശിക്ഷയുംപത്തുകോടി രൂപ പിഴയുമാണ് വിചാരണ ്‌കോടതി നേരത്തെ വിധിച്ച ശിക്ഷ.
ശിക്ഷ ശരിവെച്ച സാഹചര്യത്തല്‍ ശശികല കീഴടങ്ങണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നാലാഴ്ചക്കകം വിചാരണ കോടതിയില്‍ കീഴടങ്ങണമെന്നാണ് നിര്‍ദ്ദേശം. പത്ത് വര്‍ഷത്തേക്ക് അവ ര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. ശശികല ജയലളിതയുടെ ബിനാമിയാണെന്ന വാദ വും സുപ്രീംകടതി ശരിവെച്ചു. ശശികല യോടൊ പ്പം മറ്റു പ്രതികളായ ജയയുടെ വളര്‍ത്തു മകനാ യിരുന്ന വി.എന്‍. സുധാകരന്‍, ശശികല യുടെ ബ ന്ധു ഇളവരശി എന്നിവരും വിചാരണക്കോട തിയുടെ ശിക്ഷ അനുഭവിക്കണം. തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്ത് എത്താനുള്ള ശശികലയുടെ നീക്കങ്ങള്‍ക്ക് സുപ്രീംകോടതി വിധി കനത്ത തിരിച്ചടിയായി. ജഡ്ജിമാരായ പി.സി ഘോഷ്, അമിതാവ് റോയ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചിന്റേതാണ് വിധി.
അന്തരിച്ച ജയലളിത മുഖ്യമന്ത്രിയായിരിക്കെ 1991-96 കാലത്ത് അറുപത്തിയാറ് കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് സുപ്രധാന വിധി. ഈകേസില്‍ പ്രതികള്‍ക്ക് നാലു വര്‍ഷം തടവും പിഴയും ബംഗളൂരുവിലെ വിചാ രണ കോടതി 2014ല്‍ വിധിച്ചിരുന്നു.
വിചാരണ കോടതിയുടെ ശിക്ഷാ വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച കര്‍ണ്ണാടക ഹൈക്കോടതി ശശികല അടക്കമുള്ളവരെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെയാണ് കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.ഈ അപ്പീലിലാണ് ഇപ്പോള്‍ വിധി വന്നത്. അതേസമയം, ബംഗളൂരു വിചാരണകോടതിയില്‍ കീഴടങ്ങാന്‍ ശശികലക്ക് സുപ്രീം കോടതി നിര്‍ ദേശം നല്‍കി. വിചാരണക്കോടതി വിധിയനു സരിച്ച് ജയില്‍ശിക്ഷ അനുഭവിച്ച തിനാല്‍ ബാക്കി തടവാണ് പ്രതികള്‍ക്ക് അനുഭവിക്കേണ്ടി വരിക.
അനധികൃത സ്വത്തു സമ്പാദന കേസില്‍ കുറ്റ ക്കാരിയെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് വികാരാധീനയായി അണ്ണാ ഡിഎംകെ ജനറല്‍ സെ ക്രട്ടറി വി.കെ. ശശികല. കൂവ ത്തൂരിലെ റിസോര്‍ ട്ടില്‍ കഴിഞ്ഞിരുന്ന ശശികല വിധി കേട്ടയുടനെ എംഎല്‍എമാരുടെ മുന്നില്‍ പൊട്ടിക്കരഞ്ഞു.താന ല്ലെങ്കില്‍ തനിക്കു പകരമെത്തുന്ന ആളെ പിന്തുണ ക്കണമെന്നും എംഎല്‍എമാരോട് അവര്‍ പറഞ്ഞു.
അതേസമയം, വിധി പുറത്തുവന്നതിനെ തുടര്‍ ന്ന് തമിഴ്‌നാട് ഡിജിപി കൂവത്തൂരിലെ റിസോ ര്‍ട്ടി ലെത്തി. റിസോര്‍ട്ടില്‍ വന്‍ പോലീസ് സന്നാഹ ത്തെയാണ് നിയോഗിച്ചിരിക്കുന്നത്.

No comments:

Post a Comment