Latest News

ഇന്റര്‍നെറ്റ് ബേങ്കിംഗിലൂടെ പണമയക്കാമെന്ന് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരന്റെ 77000 തട്ടിയെടുത്തു

 പയ്യന്നൂര്‍: ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെ വീട്ടിലേക്ക് പണമയക്കാമെന്ന് വിശ്വസിപ്പിച്ച് പഴയങ്ങാടിയിലെ ഹോട്ടല്‍ തൊഴിലാളിയുടെ 77,000രൂപതട്ടിയെടുത്തതായി പരാതി
 പഴയങ്ങാടിയിലെ ഹോട്ടല്‍ തൊഴിലാളിയും ആസാം സ്വദേശി യുമായ സെയ്താനാണ് പരാതിക്കാരന്‍.
പെരുമ്പയിലെ സ്റ്റീക് ഹൗ സ് ഹോട്ടലിലെ ജീവനക്കാരനും ആസാം സ്വദേശിയുമായ സുകുമാറിനെതിരെയാണ് പരാതി. നാ ട്ടിലേക്ക് പണമയക്കാന്‍ എത്തി യ സെയ്തലിനോട്‌നെറ്റ് ബാ ങ്കിം ഗ് വഴി എളുപ്പത്തില്‍ കഴി യുമെ ന്ന് പ്രലോഭിപ്പിച്ച് എഴുപത്തയ്യായിരം രൂപ കൈക്കലാക്കിയ ശേ ഷം സുകുമാര്‍സ്വന്തംഅക്കൗണ്ടി ല്‍ നിക്ഷേപിക്കുകയായിരുന്നു വെന്ന് പരാതിക്കാരന്‍ പറയുന്നു.
നാട്ടില്‍ പണമെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സുകുമാറിനെ പോ ലീസ് കസ്റ്റഡിയിലെടുത്തു.




No comments:

Post a Comment